ദൃശ്യം മോഡല്‍ കൊലപാതകം ഗുജറാത്തില്‍; കാണാതായ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി; പൊലീസിനെ പറ്റിച്ച് പ്രതി
ഗാന്ധിനഗര്‍: മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ 'ദൃശ്യം' സിനിമയിലെ നായകന് നടത്തുന്ന കൊലപാതകവും അത് പൊലീസില്‍ നിന്ന് ഒളിപ്പിക്കാന്‍ നടത്തുന്ന ശ്രമവുമൊക്കെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സിനിമയിറങ്ങിയ ശേഷം സംഭവിച്ച പല കുറ്റകൃത്യങ്ങള്‍ക്കും 'ദൃശ്യം മോഡല്‍' എന്ന പേരു തന്നെ ചാര്‍ത്തിക്കിട്ടിയിരുന്നു. അജയ് ദേവ്ഗണ് നായകനായ ദൃശ്യം ഹിന്ദി പതിപ്പിനും ഉത്തരേന്ത്യയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
സിനിമയുടെ കഥയ്ക്കു സമാനമായ ഒരു കൊലപാതക കേസാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായ സ്ത്രീയുടെ അസ്ഥികൂടം 13 മാസങ്ങള്‍ക്ക് ശേഷം കിണറ്റില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. ഹാര്‍ദിക് സുഖാദിയ (28) എന്ന യുവാവിനെയാണ് ജുനാഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിദഗ്ധമായി കബളിപ്പിച്ചതാണ് കേസിനെ ശ്രദ്ധേയമാക്കുന്നത്.

ഗുജറാത്തിലെ രൂപാവതി ഗ്രാമത്തിലാണ് കഴിഞ്ഞ വര്‍ഷം ദാരുണമായ സംഭവം നടന്നത്. 35 വയസുകാരിയായ ദയാ സവാലിയയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ് ഇവര്‍ അപ്രത്യക്ഷയായത്. അന്നേ ദിവസം രാവിലെ ഒന്‍പത് മണിയോടെയാണ് ദയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പത്ത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവുമായാണ് ഇവര്‍ പോയത്.
ദയയെ കാണാതായതായി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ദയയ്ക്ക് ഇതേ ഗ്രാമത്തിലെ ഹാര്‍ദിക്കുമായി വിവാഹേതര ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. സംശയ മുന ഹാര്‍ദിക്കിലേക്കു നീണ്ടെങ്കിലും ദയ, രാഹുല്‍ എന്ന മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്ന് ഇയാള്‍ കഥയുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹാര്‍ദിക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പോലും നിര്‍ത്തി.
ഒരേയൊരു പ്രതിയായ ഹാര്‍ദിക് പൊലീസ് നിരീക്ഷണത്തിലായിരുന്നെങ്കിലും മാസങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. വ്യക്തമായ തെളിവുകളും ദൃക്സാക്ഷികളും ഇല്ലാത്തതിനാല്‍ കേസ് പൊലീസിന് വെല്ലുവിളിയായിത്തീര്‍ന്നു. തുടര്‍ന്നാണ് ഹാര്‍ദിക്കിനെ ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ലെയര്‍ വോയ്സ് അനാലിസിസ് പരിശോധനയ്ക്കു വിധേയനാക്കിയത്. പ്രതിയുടെ മാനസികാവസ്ഥ മനസിലാക്കുന്ന പരിശോധനയാണിത്. ഇതിലും ഇയാള്‍ വിജയിച്ചത് പൊലീസിനെ അമ്പരിപ്പിച്ചു.
തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദയയെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. സാങ്കേതിക, സാഹചര്യ തെളിവുകള്‍ ശേഖരിച്ച ശേഷം ചോദ്യം ചെയ്തതോടെ ഹാര്‍ദിക് പതറി. ദയയെ കൊന്നതായി കുറ്റസമ്മതം നടത്തി. കഴിഞ്ഞ ഫെബ്രുവരി 27 ന് പൊലീസ് ഹാര്‍ദിക്കിനെയും കൂട്ടി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ദയയുമായി ബന്ധം നിലനിര്‍ത്താന്‍ ഹാര്‍ദിക്കിന് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ദയ ഇതു വിസമ്മതിച്ചതോടെയാണ് യുവതിയെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിനാണ് കൊലപാതകം നടത്തിയത്. ഒരു വിദൂര സ്ഥലത്തേ് ദയയെ കൊണ്ടുപോകുകയും തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളി. കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് ദയ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാന്‍ സൗജന്യ കോളിങ് ആപ്പുകള്‍ വഴി വ്യാജ കോളുകള്‍ വിളിച്ചതായും ഹാര്‍ദിക് വെളിപ്പെടുത്തി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications