കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നിലേക്ക് കാറോടിച്ച് യുവാവ് പൊലീസ് സ്റ്റേഷനില്‍

  • By Meera Balan
Google Oneindia Malayalam News

കാന്‍ഷിപൂര്‍: പിന്നിലേക്ക് കാറോഡിച്ച് ലോക റെക്കോര്‍ഡ് തിരുത്താന്‍ ഇറങ്ങിത്തിരിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍. തിരക്കേറിയ ഹൈവേയില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലാതെ നടത്തിയ പ്രകടനമാണ് യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാന്‍ഷിപൂര്‍ സ്വദേശി മുനീര്‍ അഹമ്മദാണ് ലോക റെക്കോര്‍ഡ് തിരുത്താനിറങ്ങി പൊലീസ് സ്റ്റേഷനിലായത്.

റെക്കോര്‍ഡ് തിരുത്താനിറങ്ങിയ മുനീര്‍ എന്നാല്‍ അതിന് വേണ്ട ഒരുക്കങ്ങളൊന്നും തന്നെ പൂര്‍ത്തിയാക്കിയില്ല. പൊലീസില്‍ നിന്ന് അനുമതി വാങ്ങുകയോ ജനങ്ങളെ തന്റെ പ്രകടനത്തെപ്പറ്റി മുന്‍കൂട്ടി അറിയിക്കുകയോ ചെയ്തിരുന്നില്ല.

Crime

തിരക്കുള്ള ഹൈവേയില്‍ റിവേഴ്‌സ് ഗിയറില്‍ തന്റെ ഇന്‍ഡിഗോ കാറുമായി ഇറങ്ങിത്തിരിച്ച യുവാവിനെ ട്രാഫിക് പൊലീസ് പിടികൂടി. തിരക്കുള്ള ഹൈവേയില്‍ ട്രാഫി് നിയമം ലംഘിച്ച് വാഹനോടിച്ചതിനാണ് അറസ്റ്റ്. ലോക റെക്കോര്‍ഡിന് വേണ്ടിയുള്ള പ്രകടനമാണെന്ന് പറഞ്ഞിട്ടും പൊലീസ് അറസ്റ്റുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ പിന്മാറില്ലെന്നും ലോക റെക്കോര്‍ഡ് സ്ഥാപിയ്ക്കുമെന്നും മുനിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

English summary
Man attempts to set world record by driving car in reverse, lands up in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X