പ്രീതി സിന്റയുടെ മുന്‍ കാമുകനെതിരെ പോലീസ് കേസ്
മുംബൈ: പ്രീതി സിന്റയുടെ മുന്‍ കാമുകനും ബിസിനസുകാരനുമായ നെസ് വാദിയയ്ക്കെതിരെ പോലീസ് കേസ്. ഡ്രൈവറെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തെന്ന പാരിതിയിലാണ് മുംബൈയിലെ മാര്‍ഗ് പോലീസ് നെസ് വാദിയയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞദിവസം സെന്‍ട്രല്‍ മുംബൈയില്‍ നിന്നും സൗത്ത് മുംബൈയിലേക്ക് നെസ് വാദിയയ്ക്ക് യാത്ര പോകേണ്ടതുണ്ടായിരുന്നു. 24 കിലോമീറ്റര്‍ ദൂരമുണ്ട് യാത്രയ്ക്ക്. ഇത്രയും ദൂരം 10 മിനിറ്റുകൊണ്ട് ഓടിയെത്തണമെന്ന് നെസ് വാദിയ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍, 10 മിനിറ്റുകൊണ്ട് ഓടിയെത്തുക അസാധ്യമായ കാര്യമെന്നായിരുന്നു ഡ്രൈവറുടെ മറുപടി.

ഇതോടെ കുപിതനായ നെസ് വാദിയ ഡ്രൈവറെ ചീത്തവിളിക്കുകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ മാര്‍ഗ് പോലീസിനെ സമീപിച്ച് പരാതി നല്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. വാദിയ ഗ്രൂപ്പ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ പ്രീതി സിന്റയുമായി വാദിയയ്ക്ക് ഏറെക്കാലം അടുപ്പമുണ്ടായിരുന്നു. ഐപിഎല്‍ ടീം കിങ്സ് ഇലവന് പഞ്ചാബിന്റെ സഹ ഉടമകൂടിയായിരുന്നു വാദിയ. ഇരുവരും തമ്മില്‍ പിണങ്ങിയശേഷം വാദിയ തന്നെ പീഡിപ്പിച്ചെന്നുകാട്ടി പ്രീതി സിന്റെ പോലീസില്‍ പരാതി നല്‍കിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications