കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിക്കുമ്പോൾ ജയലളിതയ്ക്ക് കാൽ വിരലുകൾ ഉണ്ടായിരുന്നില്ല? ആ ദുരൂഹതക്ക് അന്ത്യം...ഡ്രൈവർ വെളിപ്പെടുത്തി

  • By Desk
Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കടുത്ത പ്രമേഹ രോഗ ബാധിതയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രോഗം മൂര്‍ച്ചിച്ച് ഒടുവില്‍ അവരുടെ കാല്‍ വിരലുകള്‍ മുറിച്ച് മാറ്റിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന ജയലളിത നടക്കുന്ന രീതികള്‍ പോലും പലരും ഇതിനോട് ചേര്‍ത്ത് വച്ച് നിരീക്ഷണങ്ങള്‍ നടത്തി. അതിനെ ഖണ്ഡിക്കാന്‍ ആരും പുറത്ത് വന്നതും ഇല്ല.

അവസാന നാളുകളില്‍സ സ്വന്തം കാര്യങ്ങള്‍ പോലും ജയലളിതക്ക് തനിയെ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്നൊക്കെ ആയിരുന്നു പുറത്ത് വന്ന വിവരങ്ങള്‍. ശശികല ആയിരുന്നു എല്ലാ കാര്യങ്ങള്‍ക്കും ജയലളിതയെ സഹായിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ എന്താണ് സത്യം? ജയലളിതയുടെ സന്തത സഹചാരി ആയിരുന്ന ഡ്രൈവര്‍ അയ്യപ്പന്‍ തന്നെ വെളിപ്പെടുത്തുന്നു....

 25 വര്‍ഷം

25 വര്‍ഷം

ഒന്നും രണ്ടും വര്‍ഷങ്ങള്‍ ഒന്നും അല്ല... നീണ്ട 25 വര്‍ഷങ്ങള്‍ ജയലളിതയുടെ ഡ്രൈവര്‍ ആയിരുന്നു അയ്യപ്പന്‍. തിരുനെല്‍വേലിക്കാരനാണ് ഇയാള്‍. 1991 ല്‍ ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് ജയലളിതയുടെ ഡ്രൈവര്‍ ആയി എത്തുന്നത്.

ചിന്നമ്മയെ കുറിച്ച്

ചിന്നമ്മയെ കുറിച്ച്

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഏറ്റവും അധികം സംശയത്തിന്റെ നിഴലില്‍ നിന്ന് ശശികല ആയിരുന്നു. എന്നാല്‍ ശശികലയെ കുറിച്ച് അയ്യപ്പന് അത്തരം സംശയങ്ങള്‍ ഒന്നും തന്നെയില്ല. അവസാന നിമിഷം വരെ ജയലളിതയെ ശശികല നന്നായിത്തന്നെയാണ് നോക്കിയത് എന്നാണ് അയ്യപ്പന്‍ പറയുന്നത്.

അബോധാവസ്ഥയില്‍ ആയപ്പോള്‍ മാത്രം

അബോധാവസ്ഥയില്‍ ആയപ്പോള്‍ മാത്രം


ജയലളിതക്ക് ബോധമുണ്ടായിരുന്ന സമയം ആയിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുമായിരുന്നില്ല എന്നാണ് അയ്യപ്പന്‍ പറയുന്നത്. ബോധമുണ്ടായിരുന്നെങ്കില്‍ അവര്‍ ഡോക്ടര്‍മാരെ വീട്ടിലേക്ക് വരുത്തുമായിരുന്നു. അതായിരുന്നത്രെ പതിവ്.

ആരോഗ്യം തകര്‍ന്നിരുന്നു

ആരോഗ്യം തകര്‍ന്നിരുന്നു

ആരോഗ്യം തകര്‍ന്ന അവസ്ഥയില്‍ തന്നെ ആയിരുന്നു ജയലളിത. 2016 സെപ്തംബര്‍ 21 ന് തന്റെ ഔദ്യോഗിക പരിപാടികള്‍ വെട്ടിച്ചുരിക്കി അവര്‍ വീട്ടിലേക്ക് മടങ്ങിയെന്നും അയ്യപ്പന്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ തൊട്ടുതലേന്നായിരുന്നു ഇത്. അതിന് ശേഷം ജയലളിതയെ പുറം ലോകം ജീവനോടെ കണ്ടിട്ടില്ല.

കാല്‍ വിരലുകള്‍

കാല്‍ വിരലുകള്‍

ജയലളിതയുടെ കാല്‍ വിരലുകള്‍ മുറിച്ചുകളഞ്ഞിരുന്നു എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത. പക്ഷേ, ഇക്കാര്യം തള്ളിക്കളയുകയാണ് അയ്യപ്പന്‍. ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായ കാര്യം അല്ല പറയുന്നത്, മരിച്ചതിന് ശേഷം നടന്ന സംഭവം ആണ്.

കൂട്ടിക്കെട്ടിയത്

കൂട്ടിക്കെട്ടിയത്

ജയലളിത മരിച്ചതിന് ശേഷം അന്ത്യകര്‍മങ്ങള്‍ക്ക് മുന്നോടിയായി കാല്‍ വിരലുകള്‍ കൂട്ടിക്കെട്ടിയത് താന്‍ ആയിരുന്നു എന്നാണ് അയ്യപ്പന്റെ വെളിപ്പെടുത്തല്‍. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കറുപ്പസാമിയും കൂടെ ഉണ്ടായിരുന്നു എന്ന് അയ്യപ്പന്‍ പറയുന്നു. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഇനി ആവശ്യം?

പറഞ്ഞതുകേട്ടില്ല?

പറഞ്ഞതുകേട്ടില്ല?

ആരോഗ്യം ശ്രദ്ധിക്കണം എന്ന് ഡോക്ടര്‍ ശിവകുമാര്‍ എപ്പോഴും ജയലളിതയോട് പറയുമായിരുന്നു. ശശികലയും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞ് ഇതൊന്നും ജയലളിത വകവച്ചിരുന്നില്ലത്രെ. ആശുപത്രിയില്‍ പോകാനും തയ്യാറായിരുന്നില്ലെന്നാണ് അയ്യപ്പന്‍ പറയുന്നത്.

അവിടെ ചെന്നപ്പോള്‍...

അവിടെ ചെന്നപ്പോള്‍...

2016 സെപ്തംബര്‍ 22 ന് ആണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വിവരം അയ്യപ്പനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നത്. ഉടന്‍ തന്നെ അങ്ങോട്ട് തിരിച്ചു. കാറില്‍ ഉണ്ടായിരുന്നു ജയലളിതയുടെ സാധനങ്ങള്‍ സെക്രട്ടറി പൂങ്ങുന്തരനെ ഏല്‍പിക്കുകയും ചെയ്തു.

ശശികല കൂടെയുണ്ടായിരുന്നു

ശശികല കൂടെയുണ്ടായിരുന്നു

താന്‍ ചെല്ലുമ്പോള്‍ ശശികലയും മുന്‍ ചീഫ് സെക്രട്ടറി രമാ മോഹനന്‍ റാവുവും ഡിജിപി രാജേന്ദ്രനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നാണ് അയ്യപ്പന്‍ പറയുന്നത്. ഒ പനീര്‍ശെല്‍വവും മറ്റ് മന്ത്രിമാരും എല്ലാദിവസവും ആശുപത്രിയില്‍ രണ്ട് തവണ എത്തിയിരുന്നതായും പറയുന്നുണ്ട്.

മൂന്ന് തവണ കണ്ടു

മൂന്ന് തവണ കണ്ടു

ജയളിതയെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ല എന്നായിരുന്നല്ലോ ആക്ഷേപം. എന്നാല്‍ ആശുപത്രിയില്‍ കിടന്ന 75 ദിവസങ്ങള്‍ക്കിടെ മൂന്ന് തവണ താന്‍ ജയലളിതയെ കണ്ടതായാണ് അയ്യപ്പന്‍ പറയുന്നത്. ജയലളിതയുടെ മൃതദേഹം ഫ്രീസറിലേക്ക് മാറ്റിയത് താന്‍ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയതിന് ശേഷം ആയിരുന്നു അയ്യപ്പന്റെ പ്രതികരണം.

English summary
Describing as “false reports” that late Chief Minister Jayalalithaa’s toes and fingers were amputated, her driver Ayyappan on Thursday said that he along with Deputy Superintendent of Police Karuppasamy had tied her toes and fingers before death rituals were performed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X