എടിഎമ്മില്‍ നിറയ്‌ക്കേണ്ട 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി
എടിഎമ്മില്‍ നിറയ്ക്കുന്നതിനായി കൊണ്ടുപോകുകയായിരുന്ന കറന്‍സികളാണ് വാഹനം സഹിതം ഡ്രൈവര്‍ കടത്തികൊണ്ട്‌പോകുകയായിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കൊണ്ടു പോകുകയായിരുന്ന 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി. എടിഎമ്മിലേക്ക് പണം നിറക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു പണവുമായി ഡ്രൈവര്‍ അപ്രത്യക്ഷനായത്. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്ന് പണം ശേകരിച്ച് എടിഎമ്മുകളില്‍ നിറയക്കുന്നതിന് കരാര്‍ എടുത്തിരുന്നത്.
എടിഎമ്മില്‍ നിറയ്ക്കുന്നതിനായി കൊണ്ടുപോകുകയായിരുന്ന കറന്‍സികളാണ് വാഹനം സഹിതം ഡ്രൈവര്‍ കടത്തികൊണ്ട്‌പോകുകയായിരുന്നു. നോട്ടുകളുടെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട പണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

പുതിയ കറന്‍സികളാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എടിഎമ്മില്‍ നിക്ഷേപിക്കാന്‍ ബാങ്കിലെ പല ശാഖകളില്‍ നിന്നും ശേഖരിച്ച പണമായിരുന്നു വാഹനത്തിലുണ്ടായത്.












Click it and Unblock the Notifications