കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂര മര്‍ദ്ദനം; യുപിയില്‍ കാര്‍ ഡ്രൈവറെ അടിച്ചുകൊന്നു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. നോയ്ഡക്കടുത്ത ത്രിലോക് പുരി സ്വദേശി അഫ്താബ് ആലമാണ് കൊല്ലപ്പെട്ടത്. പിതാവിനെ ചിലര്‍ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് അഫ്താബിന്റെ മകന്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു. കാറില്‍ കയറിയ രണ്ടു പേരാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു.

26

മരണപ്പെടുന്നതിന്റെ തൊട്ടു മുമ്പ് പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും ഈ വേളയില്‍ ചിലര്‍ പിതാവിനെ മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിബന്ധിക്കുന്നതും കേട്ടുവെന്നും സാബിര്‍ പറയുന്നു. പിതാവിന്റെ കോള്‍ സാബിര്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ഓഡിയോ ക്ലിപ്പ് പോലീസിന് കൈമാറി. അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത് അതില്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ അഫ്താബ് വിളിക്കുന്നതായി കേള്‍ക്കുന്നില്ല. സംഭവത്തെ കുറിച്ച് സാബിര്‍ പറയുന്നത് ഇങ്ങനെ....

നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍

ബുലന്ദ്‌ഷെഹറിലേക്ക് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് പിതാവ് ഓട്ടം പോയത്. ഏഴ് മണിക്ക് തിരിച്ചു പോന്നു. ഈ വേളയില്‍ എന്നെ വിളിച്ചിരുന്നു. ഫാസ്റ്റ് ടാഗ് റീചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു. 7.30 ആകുമ്പോള്‍ ഞാന്‍ അത് ചെയ്തുകൊടുത്തു. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞ് വീണ്ടും വിളിച്ചു. ഇതൊരു ടോണ്‍ ബൂത്തിന് അടുത്ത് വച്ചാണെന്ന് കരുതുന്നു. ചിലര്‍ പിതാവുമായി ശബ്ദമുയര്‍ത്തി സംസാരിക്കുന്നുണ്ടായിരുന്നു- സാബിര്‍ പറയുന്നു.

Recommended Video

cmsvideo
യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍

തിങ്കളാഴ്ച രാവിലെയാണ് അഫ്താബിന്റെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ കെട്ടിയിട്ട നിലയിലായിരുന്നു. അക്രമികള്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത് എന്നാണ് പോലീസ് പറഞ്ഞത്. വാഹനം മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ കാറില്‍ കയറിയത് എന്നും കൊലപാതക വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ബാദല്‍പൂര്‍ പോലീസ് അറിയിച്ചു.

English summary
Driver Killed in Uttar Pradesh; Family alleged that He was Told to Chant Jai Shri Ram by accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X