കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ കഴിഞ്ഞു സംരക്ഷണം ലഭിക്കാതെ ഡ്രൈവറുടെ മകൾ 

Google Oneindia Malayalam News

കുട്ടികളുടെ കാര്യത്തിൽ നമ്മൾ ദുരന്തങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുകയില്ല .ഓരോ അഞ്ചു ഇന്ത്യക്കാരിൽ ഒരാൾക്ക് കരൾ രോഗം ബാധിച്ചേക്കാമെന്ന അവസ്ഥയാണ് ഇപ്പോൾ.കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് 11 വയസ്സുള്ള യുവശ്രീ എന്ന പെൺകുട്ടിക്ക് ഗുരുതര കരൾ രോഗമെന്ന് കണ്ടെത്തിയത്.

yuvasrioutside1

കുട്ടിക്ക് കരൾ മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.പ്രാഥമിക സ്‌കൂൾ ഡ്രൈവർ ആയ കുട്ടിയുടെ പിതാവിന് 10000 രൂപയാണ് ശമ്പളം.കുട്ടിയുടെ 'അമ്മ വീട്ടുവേലയാണ് ചെയ്യുന്നത്.ചികിത്സയ്ക്കായി ഏതാണ്ട് 22 .5 ലക്ഷം രൂപ വേണമെന്നത് അവരെ കുഴപ്പത്തിലാക്കുന്നു.അവരുടെ എല്ലാ സമ്പാദ്യവും എല്ലാ വിലപിടിപ്പുള്ളതും വിറ്റു പറക്കിയാലും ചികിത്സ ആരംഭിക്കുന്നതിനുള്ള തുക പോലും ആകുന്നില്ല.

yuvasrioutside2

ഈ അവസ്ഥയിൽ പണസമാഹരണം നടത്താൻ ചിലർ യുവശ്രീയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു .അവർ എല്ലാ വിധത്തിലും ഉള്ള പരിശ്രമങ്ങൾ തുടങ്ങി.ഒരു ആഴചയ്ക്കുള്ളിൽ പണം കണ്ടെത്തി യുവശ്രീയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ചെന്നൈ ഗ്ലെനിഗൽസ് ഗ്ലോബൽ ആശുപത്രിയിൽ നടത്തുകയും ചെയ്തു

yuvasrioutside

ശസ്ത്രക്രീയ വിജയകരമായിരുന്നു. യുവശ്രീ പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുകയും ചെയ്തു.എന്നാൽ ഈ പ്രായത്തിൽ ആ പെൺകുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സമയമെടുക്കും.

yuvasrioutside4

യുവശ്രീയുടെ ശസ്ത്രക്രീയ കഴിഞ്ഞുള്ള സംരക്ഷണവും പ്രധാനമാണ്.അത് അവളുടെ രോഗശാന്തിയേയും തിരിച്ചുവരവിനെയും സ്വാധീനിക്കും.വളരെ വിലയേറിയ മരുന്നുകളും സംരക്ഷണവും ചെലവേറിയതാണ്.അവളുടെ സംരക്ഷണത്തിനായി മാസം 10 ലക്ഷം രൂപ ആവശ്യമായി വരും.തങ്ങളുടെ മകളുടെ സംരക്ഷണത്തിന് വേണ്ട പണമില്ലാത്ത ഭീഷണിയിലാണ് യുവശ്രീയുടെ മാതാപിതാക്കൾ.

yuvasrioutside5

തങ്ങളുടെ വിധിയെ ശപിച്ചുകൊണ്ട് യുവശ്രീയുടെ മാതാപിതാക്കൾ വീണ്ടും ഒരു പണസമാഹരണം നടത്തുകയാണ്.ഇത് അവളുടെ ശസ്ത്രക്രീയ കഴിഞ്ഞുള്ള ചികിത്സയ്ക്കായാണ്. അപരിചിതരും സുഹൃത്തുക്കളും സഹായിച്ചിട്ടാണ് യുവശ്രീയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

yuvasrioutside6

ഞങ്ങൾക്ക് മറ്റു വഴികൾ ഒന്നുമില്ലാത്തതിനാൽ ജനങ്ങളുടെ ഉദാരമനസ്കതയിൽ വിശ്വാസമർപ്പിക്കുന്നു.അല്ലാതെ അവളുടെ തുടർ ചികിത്സ സാധ്യമാകില്ലെന്ന് കുട്ടിയുടെ മാതാവ് കണ്ണീരോടെ പറയുന്നു.അല്ലാതെ അവളുടെ വേദനയിൽ നിന്നും രക്ഷിക്കാനാകില്ല.അത് എന്റെ ഹൃദയം തകർക്കുന്നുവെന്ന് ആ മാതാവ് പറയുന്നു

യുവശ്രീയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് ഇവിടെ സംഭാവന ചെയ്യാം.ഈ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചും ഷെയർ ചെയ്തും നിങ്ങൾക്കും യുവശ്രീയെ സഹായിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X