എപിജെ അബ്ദുള്‍ കലാമിന്‍റെ ഹൃദയം പാട്ടിലൂടെ കീഴടക്കി ഒരു ഡ്രൈവര്‍, കാണൂ
ബെംഗളൂരു: കേരളത്തിലെ സാധാരണക്കാരിയായ ഒരു വീട്ടമ്മ 'രാജഹംസമേ' എന്ന ഗാനം പാടിയത് യൂ ട്യൂബിലൂടെ കേട്ടത് ലക്ഷക്കണക്കിന് ആളുകളാണ്. അതോടെ ചന്ദ്രലേഖ എന്ന വീട്ടമ്മയിലെ ഗായികയെ തിരിച്ചറിയുകയായിരുന്നു. പിന്നീടും ഇത്തരത്തില്‍ ഒട്ടേറെ സാധാരണക്കാരായ ഗായകര്‍ ഉയിര്‍ത്തെഴുനേല്‍പ്പ് നടത്തി. എന്നാല്‍ ഇവരൊന്നും അല്ല കേട്ടോ നമ്മുടെ കഥയിലെ നായകന്‍. കര്‍ണാടകത്തിലെ വിവിഐപികളുടെ ഡ്രൈവറായ ഒരു 52കാരാന്‍. പാട്ടിലൂടെ അദ്ദേഹം ഞെട്ടിച്ചത് ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ ഡോ എപിജെ അബ്ദുള്‍ കലാമിനെയാണ്.
ഒന്നു രണ്ട് പൊതുപാരിപാടകളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഒരു ദിവസത്തെ ബെംഗളൂരു സന്ദര്‍ശനത്തിന് വേണ്ടി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ബെംഗളൂരില്‍ എത്തിയത്. ജനവരി 19നായിരുന്നു സന്ദര്‍ശനം. അബ്ദുള്‍ കലാമിന്റെ ഡ്രൈവറായി കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചത് നടേശ്വര്‍ ആചാര്യ (52)യെയായിരുന്നു.

രണ്ടോളം പരിപാടികളില്‍ പങ്കെടുത്ത ശേഷം മൂന്നാമത് ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള യാത്രയ്ക്കിടെയാണ് ഡ്രൈവര്‍ മുന്‍ രാഷ്ട്രപതിയെ ഞെട്ടിച്ചത്. തനിയ്ക്ക് പാട്ടിനോടുള്ള പ്രിയം ഡ്രൈവര്‍ കലാമിനോട് പറഞ്ഞു. കീര്‍ത്തനങ്ങള്‍ ആലപിയ്ക്കുകയും വയലിനും ഓടക്കുഴലും വായിക്കകയും ചെയ്യുന്ന ഈ ഡ്രൈവര്‍ ഒരു നിസ്സാരക്കാരനല്ലെന്ന് അധികം വൈകാതെ അബ്ദുള്‍ കലാമിന് മനസിലായി.പാട്ട് പാടി തന്നെ തെളിയണമല്ലോ. ഡ്രൈവ് ചെയ്യുന്നതിനിടെ തന്നെ നടേശ്വര്‍ 'എന്തരോ മാഹാനുഭാവുലു' എന്ന ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനം ആലപിച്ചു. ശ്രീരാഗത്തില്‍ ആലപിച്ച ആ കീര്‍ത്തനം തനിയ്ക്ക് ഇപ്പോഴും മറക്കാനാവുന്നില്ലെന്ന് കലാം പറയുന്നു.

വളരെ ചെറിയ ജോലികള്‍ ചെയ്യുന്നവരില്‍ പോലും ഇതുപോലെ അസാധ്യ പ്രതിഭയുള്ള മനുഷ്യര്‍ ഉണ്ടാകുമെന്ന് മുന്‍ രാഷ്ട്രപതി വണ്‍ ഇന്ത്യയോട് പറഞ്ഞു. 25 വര്‍ഷമായി ഡ്രൈവറായി ജോലിനോക്കുന്ന നടേശ്വര്‍ ഷിമോഗ സ്വദേശിയാണ്.












Click it and Unblock the Notifications