ബെംഗളൂരു;കോടികളുമായി എടിഎമ്മിലെ ടാറ്റസുമയുമായി ഡ്രൈവര്‍ മുങ്ങിയ സംഭവം, ഭാര്യ പോലീസ് പിടിയില്‍
പടിഞ്ഞാറന്‍ ബെംഗളൂരില്‍ എടിഎമ്മിലെ വാഹനവുമായി ഡ്രൈവറുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: പടിഞ്ഞാറന്‍ ബെംഗളൂരില്‍ എടിഎമ്മിലെ വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. 79 ലക്ഷം രൂപ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഡ്രൈവര്‍ ഡൊമിനിക്കിനായി പോലീസിന്റെയും ഭീകര വിരുദ്ധ സേനയുടെയും നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരഞ്ഞ് അന്വേഷണം നടന്ന് വരികയാണ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ബെംഗ്ലൂരിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ വച്ചായിരുന്നു സംഭവം നടക്കുന്നത്. കെജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ(ബിഐഒ) ശാഖയ്ക്ക് മുമ്പില്‍ നിര്‍ത്തിട്ടിയിരുന്ന 1.37 കോടി അടങ്ങിയ ടാറ്റസുമയുമായി ഡ്രൈവര്‍ മുങ്ങിയത്. പിന്നീട് വസന്ത് നഗറില്‍ വച്ച് വാഹനം ഉപേക്ഷിച്ചതായി കണ്ടെത്തി. ഉപേക്ഷിച്ചിട്ട വാഹനത്തില്‍ നിന്ന് 45 ലക്ഷം രൂപയും ഒരു തോക്കും പിടിച്ചെടുത്തിരുന്നു.

ലോജി ടെക്
ലോജി ടെക് എന്ന കമ്പനിയാണ് ശാഖകളില്‍ നിന്ന് പണം ശേഖരിച്ച് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരുന്നത്.

ലിംഖരാജപുരം സ്വദേശി
കര്‍ണാടകയിലെ ലിംഖരാജപുരം സ്വദേശിയാണ് ഡ്രൈവറായ ഡൊമനിക് സെല്‍വരാജ്. കാഷ് പ്രൊവൈഡര്‍ കമ്പനിയായ ലോജികാഷിന്റെ കോണ്‍ട്രാക്ട് ഡ്രൈവറാണ് ഡൊമനിക്.

സംഭവം ഇങ്ങനെ
ലോജികാഷിന്റെ ഉദ്യോഗസ്ഥരായ സലീമും ശിവകുമാറും ബാങ്കിന്റെ അകത്തേക്ക് പോയ സമയത്താണ് സംഭവം. പണം നിറച്ച വാഹനത്തിന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന ഡൊമനികിന് ഒരു ഫോണ്‍ കോള്‍ വരികെയും തുടര്‍ന്ന് വാഹനമെടുത്ത് മുങ്ങുകയായിരുന്നു ഡൊമനിക്.

ഭാര്യയെ കാണാനില്ല
സംഭവം നടന്നതിന് ശേഷം ഡൊമനികിന്റെ ഭാര്യയും താമസസ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.












Click it and Unblock the Notifications