ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു.... രജിസ്ട്രേഷന് രേഖകള്‍ക്ക് ഏകീകൃത രൂപം!!
Recommended Video

ദില്ലി: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും രജിസ്ട്രേഷന് രേഖകള്‍ക്കും ഏകീകൃത രൂപം കൊണ്ടുവരാന്‍ തീരുമാനമായി. 2019 ജൂലായ് മുതല്‍ ലൈസന്‍സ്, ആര്‍സി എന്നിവയുടെ നിറവും ഡിസൈനും മാറുന്നതിനൊപ്പം സുരക്ഷാ സംവിധാനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ലൈസന്‍സിലും ആര്‍സി രേഖകളിലും മൈക്രോ ചിപ്പ്, ക്യൂ ആര് കോഡ് എന്നിവ നല്‍കിയാണ് ഇവ കൂടുതല്‍ സുരക്ഷിതമാക്കുന്നത്. എടിഎം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇനി ഈ രേഖകള്‍ ലഭിക്കുക. അതേസമയം സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നതിലൂടെ ഇനി ഈ രേഖകള്‍ നഷ്ടപ്പെട്ടാലും അനായാസം വീണ്ടെടുക്കാന്‍ സാധിക്കും.

ലൈസന്‍സിന്റെ പേര്, സര്‍ക്കാര്‍ ലോഗോ, അനുവദിച്ച അധികൃതര്‍, ലൈസന്‍സ് കാലാവധി, പേര്, രക്തഗ്രൂപ്പ്, അവയദാന സമ്മതപത്രം, അടിയന്തര നമ്പര്‍, ക്യൂആര്‍ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്‍സില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍. അതേസമയം ഡ്രൈവിംഗ് ലൈസന്‍സിലും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിലും സുരക്ഷ ഉറപ്പാക്കാന്‍ പത്യേക ഫീച്ചറുകളും ഉണ്ടാകും. മൈക്രോ ലൈന്‍, അള്‍ട്രാ വയലറ്റ് ഫ്ളുറസെന്റ് കളര്‍, വാട്ടര്‍മാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ 32000 ലൈസന്‍സുകള്‍ നിത്യേന അനുവദിക്കുകയും 43000ലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലായിക്ക് ശേഷം ഈ രേഖകള്‍ പുതുക്കാമെന്നാണ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications