കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു.... രജിസ്‌ട്രേഷന്‍ രേഖകള്‍ക്ക് ഏകീകൃത രൂപം!!

Google Oneindia Malayalam News

Recommended Video

cmsvideo
ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു, രജിസ്‌ട്രേഷന്‍ രേഖകള്‍ക്ക് ഏകീകൃത രൂപം!!

ദില്ലി: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ രേഖകള്‍ക്കും ഏകീകൃത രൂപം കൊണ്ടുവരാന്‍ തീരുമാനമായി. 2019 ജൂലായ് മുതല്‍ ലൈസന്‍സ്, ആര്‍സി എന്നിവയുടെ നിറവും ഡിസൈനും മാറുന്നതിനൊപ്പം സുരക്ഷാ സംവിധാനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ലൈസന്‍സിലും ആര്‍സി രേഖകളിലും മൈക്രോ ചിപ്പ്, ക്യൂ ആര്‍ കോഡ് എന്നിവ നല്‍കിയാണ് ഇവ കൂടുതല്‍ സുരക്ഷിതമാക്കുന്നത്. എടിഎം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇനി ഈ രേഖകള്‍ ലഭിക്കുക. അതേസമയം സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നതിലൂടെ ഇനി ഈ രേഖകള്‍ നഷ്ടപ്പെട്ടാലും അനായാസം വീണ്ടെടുക്കാന്‍ സാധിക്കും.

1

ലൈസന്‍സിന്റെ പേര്, സര്‍ക്കാര്‍ ലോഗോ, അനുവദിച്ച അധികൃതര്‍, ലൈസന്‍സ് കാലാവധി, പേര്, രക്തഗ്രൂപ്പ്, അവയദാന സമ്മതപത്രം, അടിയന്തര നമ്പര്‍, ക്യൂആര്‍ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്‍സില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍. അതേസമയം ഡ്രൈവിംഗ് ലൈസന്‍സിലും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും സുരക്ഷ ഉറപ്പാക്കാന്‍ പത്യേക ഫീച്ചറുകളും ഉണ്ടാകും. മൈക്രോ ലൈന്‍, അള്‍ട്രാ വയലറ്റ് ഫ്‌ളുറസെന്റ് കളര്‍, വാട്ടര്‍മാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ 32000 ലൈസന്‍സുകള്‍ നിത്യേന അനുവദിക്കുകയും 43000ലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലായിക്ക് ശേഷം ഈ രേഖകള്‍ പുതുക്കാമെന്നാണ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ വീട്ടിലെത്തി കണ്ടിട്ടും എംടി വഴങ്ങിയില്ല.... തിരക്കഥ തിരിച്ചുകിട്ടണം!!ശ്രീകുമാര്‍ മേനോന്‍ വീട്ടിലെത്തി കണ്ടിട്ടും എംടി വഴങ്ങിയില്ല.... തിരക്കഥ തിരിച്ചുകിട്ടണം!!

പരീക്കര്‍ തിരിച്ചെത്തി, ആരോഗ്യനില അവ്യക്തം; രാജി തേടി കോണ്‍ഗ്രസ്, ഗോവ രാഷ്ട്രീയം ചൂടുപിടിക്കുന്നുപരീക്കര്‍ തിരിച്ചെത്തി, ആരോഗ്യനില അവ്യക്തം; രാജി തേടി കോണ്‍ഗ്രസ്, ഗോവ രാഷ്ട്രീയം ചൂടുപിടിക്കുന്നു

English summary
driving licences to be uniform across india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X