കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ് ലൈസന്‍സും രേഖകളും ഡിജിറ്റല്‍ മതി.... കൊണ്ടുനടക്കേണ്ടതില്ല.... കേന്ദ്ര നിര്‍ദേശം!!

Google Oneindia Malayalam News

ദില്ലി: പോലീസ് ചെക്കിംഗിനിടെ വാഹനത്തിന്റെ രേഖകളും ഡ്രൈവിങ് ലൈസന്‍സും എടുത്തില്ലെന്ന ആശങ്ക ഇനി വേണ്ട. ഇനിമുതല്‍ എല്ലാം ഡിജിറ്റല്‍ മതിയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. അതായത് ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റും ഇനി കൊണ്ടുനടക്കേണ്ട കാര്യമില്ല. എല്ലാ രേഖകളും ഡിജിറ്റല്‍ രൂപത്തിലായാലും അംഗീകൃതമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ല സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അംഗീകൃത മൊബൈല്‍ ആപ്പുകളായ ഡിജിലോക്കറിലും എംപരി വാഹന്‍ പ്ലാറ്റ്‌ഫോം എന്നിവയിലുള്ള പകര്‍പ്പുകള്‍ക്കാണ് യഥാര്‍ത്ഥരേഖകളുടെ അതേ മൂല്യം ലഭിക്കുക.

1

അതേസമയം ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ രേഖകള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രൂപങ്ങള്‍ക്കും ഇതേ സാധുതയുണ്ട്. ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് നല്‍കിയ യഥാര്‍ത്ഥ രേഖകള്‍ക്കുള്ള അതേ സാധുത മന്ത്രാലയത്തിന്റെ ആപ്പുകളിലെ പകര്‍പ്പുകള്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ രേഖകള്‍ നേരിട്ട് പിടിച്ചെടുക്കേണ്ടെന്നും ഇചെലാന്‍ സംവിധാനത്തിലൂടെ അധികൃതര്‍ക്ക് തടഞ്ഞുവെക്കാമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് നിരന്തരമായി പരാതിയും ആര്‍ടിഐ അപേക്ഷകളും വന്നിരുന്നു. ഡിജിറ്റല്‍ ലോക്കറിലോ എംപരിവാഹന്‍ ആപ്പിലോ ലഭ്യമായിരിക്കുന്ന രേഖകള്‍ക്ക് ഐടി ആക്ട്് പ്രകാരം നിയമസാധുതയുണ്ട്. എന്നിട്ടും എന്തുകൊണ്ട ഇക്കാര്യം പരിഗണിക്കുന്നില്ലെന്നായിരുന്നു പ്രധാന ചോദ്യം. ഇതാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

തുര്‍ക്കിക്കെതിരെ വ്യാപാര യുദ്ധവുമായി യുഎസ്... സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് വര്‍ധിപ്പിച്ചു!!തുര്‍ക്കിക്കെതിരെ വ്യാപാര യുദ്ധവുമായി യുഎസ്... സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് വര്‍ധിപ്പിച്ചു!!

ബീഫും പോര്‍ക്കും കഴിച്ചയാളെങ്ങനെ പണ്ഡിറ്റാകും... നെഹ്‌റുവിനെ അപമാനിച്ച് ബിജെപി എംഎല്‍എ!!ബീഫും പോര്‍ക്കും കഴിച്ചയാളെങ്ങനെ പണ്ഡിറ്റാകും... നെഹ്‌റുവിനെ അപമാനിച്ച് ബിജെപി എംഎല്‍എ!!

English summary
Driving License, Vehicle Registration To Now Be Valid In Digital Form
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X