300 ഏക്കറില്‍ ഡ്രോണ്‍ സിറ്റി, സ്പേസ് സിറ്റികള്‍; സാങ്കേതിക രംഗത്ത് ലക്ഷം തൊഴിലവസരങ്ങളുമായി ഈ സംസ്ഥാനം
വിശാഖപട്ടണം: വമ്പന്‍ നിക്ഷേപ പദ്ധതികളുമായി രാജ്യത്ത് അതിവേഗം വികസിക്കുന്ന സംസ്ഥാനമായി മാറുകയാണ് ആന്ധ്രാപ്രദേശ്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ടെക് കമ്പനികള്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ പദ്ധതികളാണ് ആന്ധ്രയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഡ്രോണ്‍ ടാക്സികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. അതിനൊപ്പം ബഹിരാകാശ നഗരങ്ങള്‍ക്കും തറക്കല്ലിട്ടു കഴിഞ്ഞു. വിശാഖപട്ടണത്ത് നടന്ന ചടങ്ങിലാണ് ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ സിറ്റിക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തറക്കല്ലിട്ടത്.
സംസ്ഥാനത്ത് ഒട്ടവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ പുതിയ പദ്ധതികള്‍. ഡ്രോണ്‍ ടാക്സികള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ മേഖല വികസിപ്പിച്ചെടുക്കും. പ്രത്യേക ഡ്രോണ്‍ ട്രാഫിക് നിയന്ത്രണ സംവിധാനം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആന്ധ്രപ്രദേശിനെ ഹൈഡ്രജന്‍ വാലിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലയിലെ ഓര്വക്കലില് 300 ഏക്കറിലാണ് ഡ്രോണ്‍ സിറ്റി നിര്‍മ്മിക്കുന്നത്. ഡ്രോണ്‍ രൂപകല്പന, നിര്‍മ്മാണം, ഗവേഷണം എന്നിവയുടെ രാജ്യാന്തര കേന്ദ്രമായി ഈ മേഖല വികസിപ്പിച്ചെടുക്കും. 25000 റിമോട്ട് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി തുടങ്ങും. ഡ്രോണ്‍ സിറ്റി നേരിട്ടും അല്ലാതെയും നാല്പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വമ്പന്‍ തൊഴില്‍ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഇതുകൂടാതെ സംസ്ഥാനത്തുടനീളം 50 എക്സലന്‍സ് സെന്ററുകള്‍ സ്ഥാപിക്കും.
ബഹിരാകാശവുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ കേന്ദ്രമായി ആന്ധ്രാപ്രദേശിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ശ്രീ സത്യസായി, തിരുപ്പതി ജില്ലകളിലാണ് രാജ്യത്ത് ആദ്യമായി ട്വിന്‍ സ്പേസ് സിറ്റികള്‍ സ്ഥാപിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ 25000 കോടി രൂപയുടെ നിക്ഷേപം ഇത് കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 35,000ത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സാറ്റ്ലൈറ്റ് നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ നടക്കും.
ആഗോള തലത്തില്‍ ഡ്രോണുകളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിനുള്ള വിപണി മുന്നില്‍കണ്ട് ആന്ധ്രയില്‍ ഡ്രോണ്‍ സിറ്റി നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിനായി 100 കോടി രൂപയുടെ സ്പേസ് ടെക് ഫണ്ട് സര്‍ക്കാര്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്.
സ്പേസ് സിറ്റി പദ്ധതിക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രണ്ട് സ്വകാര്യ കമ്പനികളുമായി ധാരണാപത്രങ്ങളില്‍ (എംഒയു) ഒപ്പുവച്ചു. ബ്ലൂ സ്പേസ്, എറ്റേണല്‍ എക്സ്പ്ലോറേഷന്‍ ഗില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായാണ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications