ഐപിഎല്ലില്‍ ഇനിമുതല്‍ ചിയര്‍ ഗേള്‍സ് വേണ്ട! പകരം രാമനാമം!!
ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ചിയര്‍ ഗേള്‍സിനെ ഒഴിവാക്കിയ ശേഷം പകരം രാമ നാമം പ്ലേ ചെയ്യണമെന്നാണ് ദിഗ് വിജയ് സിങിന്റെ ഉപദേശം.
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് വിനോദ നികുതി ഇളവ് ചെയ്യാന്‍ തയ്യാറാകാത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉപദേശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്.
ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ചിയര്‍ ഗേള്‍സിനെ ഒഴിവാക്കിയ ശേഷം പകരം രാമ നാമം പ്ലേ ചെയ്യണമെന്നാണ് ദിഗ് വിജയ് സിങിന്റെ ഉപദേശം. അടുത്ത മാസമാണ് ഇന്‍ഡോര്‍ മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.

വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറാകാത്തതോടെയാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് ദിഗ് വിജയ് സിങ് പറയുന്നത്. ഫോറും സിക്‌സറുകളുമൊക്കെ ഉണ്ടാകുമ്പോഴും വിക്കറ്റ് വീഴുമ്പോഴും ചിയര്‍ ഗേള്‍സിന്റെ നൃത്തത്തിനു പകരം രാമ ജപം ചെയ്്താല്‍ മതിയാകും- ദിഗ് വിജയ് സിങ് പറയുന്നു.
ജനങ്ങള്‍ക്ക് ക്രിക്കറ്റിനോടുള്ള താത്പര്യം പരിഗണിച്ച് വിനോദ നികുതിയില്‍ ഇളവ് വരുത്തണമെന്ന് ദിഗ് വിജയ് സിങ് പറയുന്നു. ഏപ്രില്‍ 8, 10, 20 തീയതികളിലാണ് ഐപിഎല്‍ മത്സരങ്ങള്‍ ഇന്‍ഡോറില്‍ നടക്കുന്നത്.












Click it and Unblock the Notifications