കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങൾക്ക് പിന്നിൽ പേരിലെ 'മുസ്ലീം'; മുസ്ലീം വേണ്ട... അലിഗഡ് സർവ്വകലാശാലയെ കുറിച്ച് ഹോക്കി താരം!

Google Oneindia Malayalam News

ദില്ലി: അലിഗഢ് മുസ്ലീം സർവ്വകലാശാലയിലെ 'മുസ്ലീം' എന്ന വാക്ക് മാറ്റിയാൽ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാകുമെന്ന് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ സഫർ ഇക്ബാൽ. സർവ്വകലാശാല കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാൽ 'മുസ്ലീം' എന്ന പേരാണെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

<strong>ദില്ലി ജുമാ മസ്ജിദ് തകർക്കണം; മസ്ജിദിനുള്ളിൽ വിഗ്രഹം... വീണ്ടും കലാപാഹ്വാനവുമായി ബിജെപി എംപി</strong>ദില്ലി ജുമാ മസ്ജിദ് തകർക്കണം; മസ്ജിദിനുള്ളിൽ വിഗ്രഹം... വീണ്ടും കലാപാഹ്വാനവുമായി ബിജെപി എംപി

അലിഗഡിൽ നടക്കുന്ന നോർത്ത് സോൺ ഇന്റർ-വാർസിറ്റി ഹോക്കി ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. സർവ്വകലാശാലയിൽ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഹബ്ബാണെന്ന് നിരവധി ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാംപ്റ്റന്റെ പരാമർശം. അലിഗഢ് മുസ്ലീം സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഇദ്ദേഹം.

 Aligarh Muslim University

സർവ്വകലാശാല തീവ്രവാദികളുടെയും തീവ്ര ചിന്താഗതിക്കാരുടെയും താവളമാണെന്നും ഈ വർഷം ഏപ്രിലിൽ രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. താലിബാൻ മെന്റാലിറ്റിയിലൂടെയാണ് സർവ്വകലാശാല പ്രവർത്തിക്കുന്നത് എന്ന് കാണച്ച് സർവ്വകലാശാല വൈസ് ചാൻസിലർക്ക് അലിഗഢ് എംപി നവംബർ 20ന് കത്തയച്ചിരുന്നു. ബിജെപി എംപിയുടെ കത്തിനെതിരെ സ്റ്റുഡന്റ്സ് യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

English summary
Former captain of the Indian hockey team and Arjuna awardee Zafar Iqbal, who is also an alumnus of Aligarh Muslim University (AMU), said that all the political controversies which have affected the university in the past will cease to exist if the word “Muslim” is removed from its name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X