കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ച മാറി... ആരാണ് ഭരിക്കുന്നതെന്ന് ദൈവത്തിനറിയാം, ശിവരാജ് സിംഗ് ചൗഹാനെ ട്രോളി കമല്‍നാഥ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി കമല്‍നാഥും തമ്മിലുള്ള പോരാട്ടം തുടരും. സംസ്ഥാനത്ത് കാര്യങ്ങള്‍ കഷ്ടമാണെന്ന് ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ ട്രോളിയിരിക്കുകയാണ് കമല്‍നാഥ്. കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത് കൊണ്ട് നല്ല മഴ ലഭിച്ചെന്ന് കമല്‍നാഥ് പറഞ്ഞു. സംസ്ഥാനത്ത് ഇത്രയും കാലം വരള്‍ച്ചയായിരുന്നു. ആരാണ് ഭരിച്ചിരുന്നതെന്ന് ദൈവത്തിനറിയാമെന്നും കമല്‍നാഥ് ചൗഹാനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് പറഞ്ഞു.

1

മഴയ്ക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചില നേതാക്കള്‍ അതിനെ രാഷ്ട്രീയവുമായി കലര്‍ത്തുകയും, നമ്മുടെ സര്‍ക്കാരിനെ കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നതിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ആ പറഞ്ഞ ദിവസം മുതല്‍ മഴ ദൈവം മധ്യപ്രദേശിന് മേല്‍ കരുണ കാണിച്ചിരിക്കുകയാണ്. ഇപ്പോള്‍ മഴ നിര്‍ത്താതെ പെയ്യുകയാണെന്നും കമല്‍നാഥ് പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് എവിടെയും വെള്ളമാണ്. വരള്‍ച്ച ഇല്ലാതായിരിക്കുകയാണ്. സംസ്ഥാനത്ത് എല്ലാ കാര്യങ്ങളും നല്ല രീതിയിലാണ് നടക്കുന്നതെന്ന സന്ദേശം ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം കമല്‍നാഥ് സര്‍ക്കാര്‍ ഭരണമേറ്റതോടെ സംസ്ഥാനത്ത് മഴ പോലും വൈകിയെന്ന് നേരത്തെ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കമല്‍നാഥ് ട്രോളുമായി എത്തിയത്.

അതേസമയം ശിവരാജ് സിംഗ് തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയെ അടക്കം ആക്രമിച്ച് രംഗത്തെത്തിയതിനുള്ള മറുപടി കൂടിയാണിതെന്നാണ് വിലയിരുത്തല്‍. നേരത്തെ ഒരു പൊതുപരിപാടിക്കിടെ കാണികളിലുണ്ടായിരുന്ന സ്ത്രീകള്‍ പൊരിവെയിലത്ത് ഇരിക്കുന്നത് കണ്ടാണ് ചൗഹാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. കമല്‍നാഥ് സര്‍ക്കാര്‍ സത്യസന്ധരല്ലെന്നും, അതുകൊണ്ട് പ്രകൃതി പോലും അവരെ കൈവിട്ടെന്നുമായിരുന്നു പരാമര്‍ശം.

സിന്ധ്യയും കമല്‍നാഥും ദില്ലിയിലേക്ക്... ഒരു ദിവസമല്ല, സോണിയയുടെ നിര്‍ദേശം ഇങ്ങനെസിന്ധ്യയും കമല്‍നാഥും ദില്ലിയിലേക്ക്... ഒരു ദിവസമല്ല, സോണിയയുടെ നിര്‍ദേശം ഇങ്ങനെ

English summary
drought has ended kamal nath trolls shivraj singh chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X