ഭരണഘടനയില്‍ പറയാത്ത കാര്യം എങ്ങനെ സുപ്രീംകോടതി ഉത്തരവിടും: 14 ചോദ്യങ്ങളുമായി രാഷ്ട്രപതി
സംസ്ഥാന നിയമസഭകളിൽ പാസാകുന്ന ബില്ലുകൾ സംബന്ധിച്ച് ഗവർണർമാർക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാൻ സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചത് ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടനയിൽ ഇത്തരമൊരു വ്യവസ്ഥയില്ലാത്ത സാഹചര്യത്തിൽ സുപ്രീം കോടതി ഇങ്ങനെയൊരു വിധി എങ്ങനെ പുറപ്പെടുവിക്കാനാകുമെന്നും രാഷ്ട്രപതി ചോദിക്കുന്നു.
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചിയിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയോട് രാഷ്ട്രപതി ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങള്‍ താഴെപ്പറയുന്നവയാണ്
1. 200-ാം അനുച്ഛേദം പ്രകാരം ഒരു ബില്‍ ലഭിച്ചാല്‍ ഗവര്‍ണര്‍ക്ക് ലഭ്യമായ ഭരണഘടനാപരമായ ഓപ്ഷനുകള്‍ എന്തൊക്കെയാണ്?
2. 200-ാം അനുച്ഛേദം പ്രകാരം ബില്‍ പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം പാലിക്കാന്‍ ബാധ്യസ്ഥനാണോ?
3. 200-ാം അനുച്ഛേദം പ്രകാരം ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍, ബില്‍ നിയമമാകുന്നതിന് മുമ്പ്, നീതിന്യായ പരിശോധനയ്ക്ക് വിധേയമാകുമോ?
4. 361-ാം അനുച്ഛേദം, 200-ാം അനുച്ഛേദം പ്രകാരമുള്ള ഗവര്‍ണര്‍മാരുടെ തീരുമാനങ്ങളെ പൂര്‍ണമായും കോടതി പരിശോധനയില്‍ നിന്ന് സംരക്ഷിക്കുന്നുണ്ടോ?
5. ഭരണഘടനയില്‍ വ്യക്തമായ സമയപരിധി വ്യവസ്ഥ ചെയ്യാത്ത സാഹചര്യത്തില്‍, 200-ാം അനുച്ഛേദം പ്രകാരം ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി ഉത്തരവുകളിലൂടെ സമയപരിധി നിശ്ചയിക്കാമോ, അവയുടെ നടപടിക്രമം നിര്‍ദേശിക്കാമോ?
6. 201-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി എടുക്കുന്ന വിവേചനാധികാര തീരുമാനങ്ങള്‍ നീതിന്യായ പരിശോധനയ്ക്ക് വിധേയമാകുമോ?
7. ഭരണഘടനയില്‍ സമയപരിധി വ്യവസ്ഥ ചെയ്യാത്ത സാഹചര്യത്തില്‍, 201-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാര പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി ഉത്തരവുകളിലൂടെ സമയപരിധി നിശ്ചയിക്കാമോ, അവയുടെ നടപടിക്രമം നിര്‍ദേശിക്കാമോ?
8. ഗവര്‍ണര്‍ ഒരു ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുമ്പോള്‍, രാഷ്ട്രപതി 143-ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതിയുടെ ഉപദേശം തേടേണ്ടതുണ്ടോ, കോടതിയുടെ അഭിപ്രായം സ്വീകരിക്കേണ്ടതുണ്ടോ?
9. "പൂര്‍ണ നീതി" ഉറപ്പാക്കാന്‍ സുപ്രീം കോടതിക്ക് 142-ാം അനുച്ഛേദം ഉപയോഗിച്ച്, ഭരണഘടനയിലോ നിയമത്തിലോ ഉള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുമോ?
10. ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ ബില്ലുകള്‍ക്ക് "ഡീംഡ് അസന്റ്" (സ്വയമേ അംഗീകരിക്കപ്പെട്ടതായി കണക്കാക്കല്‍) നല്കാന് ഭരണഘടന അനുവദിക്കുന്നുണ്ടോ?
11. ഒരു ബില്‍ നിയമമാകുന്നതിന് മുമ്പ്, അതിന്റെ ഉള്ളടക്കം കോടതികള്‍ക്ക് പരിശോധിക്കാമോ?
12. ഫെഡറല്‍ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ 131-ാം അനുച്ഛേദത്തിന് പകരം 32-ാം അനുച്ഛേദം ഉപയോഗിച്ച് ഹര്‍ജി നല്‍കുന്നത് ഭരണഘടനാപരമായി ശരിയാണോ?
13. 201-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
14. ഭരണഘടനയില്‍ വ്യക്തമായ സമയപരിധി ഇല്ലാത്തപ്പോള്‍, നിയമനിര്‍മാണ പ്രക്രിയയില്‍ കോടതികള്‍ക്ക് എത്രമാത്രം ഇടപെടാന്‍ കഴിയും?
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications