• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബോളിവുഡിലെ പ്രമുഖർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം: എൻസിബിക്കെതിരെ ക്ഷിതിജ് പ്രസാദ്

മുംബൈ: ബോളിവുഡ് താരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അറസ്റ്റിലായ ക്ഷിതിജ് പ്രസാദ്. ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പാണ് ക്ഷിതിജ് പ്രസാദിനെ അറസ്റ്റ് ചെയ്യുന്നത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നതിനിടെ താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന കാര്യം ക്ഷിതിജ് നിരസിച്ചിരുന്നു.

'ഹത്രാസിൽ' പിഴച്ച് ബിജെപി; യുപിയിൽ മാത്രമല്ല ബിഹാറിലും മധ്യപ്രദേശിലും വിയർക്കും, കണക്കുകൾ

 ഗുരുതര ആരോപണം

ഗുരുതര ആരോപണം

ബോളിവുഡ് സെലിബ്രിറ്റികളായ രൺബീർ കപൂർ, ദിനോ മോറിയ, അർജുൻ രാംപാൽ എന്നിവരെ കേസിൽ ഉൾപ്പെടുത്താൻ അധികൃതർ നിർബന്ധിച്ചതായാണ് ക്ഷിതിജ് കോടതിയിൽ അറിയിച്ചിട്ടുള്ളത്. കരൺ ജോഹറിന്റെ ധർമാറ്റിക് എന്റർടെയ്ൻമെന്റിന്റെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററായ ഇദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ക്ഷിതിജ് പ്രസാദിന്റെ വാദങ്ങൾ തള്ളി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രംഗത്തെത്തിയിട്ടുണ്ട്. പ്രൊഫഷണൽ ആയ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

 വ്യാജമായ പരാതി

വ്യാജമായ പരാതി

തെറ്റായ മൊഴികളിൽ ഒപ്പുവെക്കാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടായെന്നാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ക്ഷിതിജ് അവകാശപ്പെട്ടത്. ധർമാറ്റിക് എന്റർടെയ്ൻമെന്റിന്റെ കരൺ ജോഹർ, കമ്പനിയിലെ മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ എന്നിവരെ വ്യാജമായി പ്രതിചേർക്കാൻ ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചിരുന്നുവെന്നും ക്ഷിതിജ് അവകാശപ്പെടുന്നു.

മൊഴിയിൽ ഒപ്പുവെക്കാൻ സമ്മർദ്ദം

മൊഴിയിൽ ഒപ്പുവെക്കാൻ സമ്മർദ്ദം

മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ ക്ഷിതിജ് പ്രസാദ് തീരെ സഹകരിച്ചില്ലെന്നും അചഞ്ചലനും അഹങ്കാരിയും ആയിരുന്നുവെന്നുമാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം തന്നെ ഇയാൾ കേസുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ ഒപ്പുവെയ്ക്കാൻ വിസമ്മതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിപിഎസ് സബ്സ്റ്റൻസസ് ആക്ടിലെ 27 എ വകുപ്പ് അനുസരിച്ച് മൊഴി നൽകാൻ വിസമ്മതിച്ചുവെന്നും ഇത് വകുപ്പ് ചുമത്തിയതിൽ നിന്ന് നീക്കാൻ കഠിനമായി വിലപേശിയെന്നുമാണ് എൻസിബി കോടതിയിൽ വ്യക്തമാക്കിയത്. നിയമവിരുദ്ധമായി പണം നൽകുന്നതും കുറ്റവാളികളെ പാർപ്പിക്കുകയും ചെയ്യുന്നതിനുള്ള ശിക്ഷയാണ് ഈ വകുപ്പ്. ഏജൻസി ക്ഷിതിജ് പ്രസാദിന്റെ മൊഴിയും കോടതിയിൽ സമർപ്പിച്ചത്. ആരുടെയും പേര് പരാമർശിച്ചിട്ടുള്ളത്.

മാനസിക പീഡനം

മാനസിക പീഡനം

താൻ മാനസികമായും വൈകാരികമായും ഉപദ്രവിക്കപ്പെട്ടെന്നാണ് രേഖാമൂലമുള്ള മൊഴിയിൽ വ്യക്തമാക്കിയത്. തെറ്റായ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നും ക്ഷിതിജ് പറഞ്ഞിരുന്നു. അഭിഭാഷകൻ മനേഷിൻഡേ വഴിയാണ് മൊഴി നൽകിയത്. മൊഴിയിൽ ഒപ്പിട്ട് നൽകാൻ വിസമ്മതിച്ചാൽ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും പ്രതിയാക്കുമെന്ന് എൻസിബി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

 പ്രതി റിമാൻഡിൽ

പ്രതി റിമാൻഡിൽ

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സെപ്തംബർ 26നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഒക്ടോബർ മൂന്ന് വരെ എൻസിബി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. ഒക്ടോബർ ആറിനാണ് ജയിലിൽ അയച്ചത്. പ്രസാദിന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധമുള്ള മയക്കുമരുന്ന് കടത്തുകാരുമായി പ്രസാദിനും റിയ ചക്രവർത്തി, ഷോവിക് ചക്രവർത്തി, ദീപേഷ് സാവന്ത് എന്നിവർക്കും ബന്ധമുണ്ടെന്നാണ് എൻസിബി അവകാശപ്പെടുന്നത്. മയക്കുമരുന്ന് വാങ്ങുന്നതും എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രസാദിനും പങ്കുണ്ടെന്നും ഏജൻസി അവകാശപ്പെടുന്നു. അങ്കുഷ് അർണേജയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നുവെന്നും ഏജൻസി ചൂണ്ടിക്കാണിക്കുന്നു. താൻ വ്യക്തിഗത ആവശ്യത്തിനായി മയക്കുമരുന്ന് വാങ്ങിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മയക്കുമരുന്ന് കടത്തുകാരുമായി

മയക്കുമരുന്ന് കടത്തുകാരുമായി

താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന കാര്യം ക്ഷിതിജ് നിരസിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് കടത്തുകാരുമായി ബന്ധപ്പെട്ട് 20ലധികം തവണ ബന്ധപ്പെട്ടിരുന്നതായി കേന്ദ്ര ഏജൻസി കണ്ടെത്തിയിരുന്നു. ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് മയക്കുമരുന്ന് കേസിൽ എത്തിനിൽക്കുന്നത്. ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തിരുന്നു.

English summary
Drug case: Kshitij Prasad levelled serious allegations NCB officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X