കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കേസിൽ ധർമ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കസ്റ്റഡിയിൽ: എൻസിബി അറസ്റ്റിലേക്കെന്ന് സൂചന!!

Google Oneindia Malayalam News

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. ധർമ പ്രൊഡക്ഷൻസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് പ്രസാദിനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് സംഘങ്ങളും സിനിമാ രംഗത്തുള്ളവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നിലവിൽ എൻസിബി അന്വേഷിച്ചുവരുന്നത്. ക്ഷിതിജിനെ എൻഫോഴ്സ്മെന്റ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

സിന്ധ്യയെ പൂട്ടാൻ പതിവുകൾ തെറ്റിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയത്തിലും പഴുതടച്ച നീക്കംസിന്ധ്യയെ പൂട്ടാൻ പതിവുകൾ തെറ്റിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയത്തിലും പഴുതടച്ച നീക്കം

 റിപ്പോർട്ട് തള്ളി

റിപ്പോർട്ട് തള്ളി

അതേ സമയം സംഭവത്തോട് പ്രതികരിച്ച് ധർമ പ്രൊഡക്ഷൻസിന്റെ കരൺ ജോഹർ രംഗത്തെത്തിയിട്ടുണ്ട്. ക്ഷിതിന് പ്രസാദും അനുഭവ് ചോപ്രയും എന്റെ അടുത്ത സഹായികളാണെന്ന് ചില വാർത്താ ചാനലുകൾ വാർത്ത നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ എനിക്ക് പറയാനുള്ളത് ഈ വ്യക്തികളെ എനിക്കറിയില്ലെന്നാണ്. ഇവർ രണ്ടുപേരും എന്റെ സഹായികളോ അടുത്ത് ബന്ധം പുലർത്തുന്നവരോ അല്ലെന്നും കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

കരാർ ജീവനക്കാരൻ

കരാർ ജീവനക്കാരൻ

ക്ഷിതിജ് പ്രസാദ് 2019 നവംബറിലാണ് ധർമാറ്റിന് എന്റർടെയ്ൻമെന്റിനൊപ്പം കരാർ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായി ചേരുന്നത്. വ്യക്തികൾ അവരുടെ വ്യക്തി ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാനോ ധർമ പ്രൌഡക്ഷൻസോ ഉത്തരവാദികളല്ല. ഈ ആരോപണങ്ങൾ ധർമ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ടതല്ലെന്നും കരൺ ജോഹർ വ്യക്തമാക്കി.

 പേരിന് പിന്നിൽ

പേരിന് പിന്നിൽ


മയക്കുമരുന്ന് ഇടപാടുകാരനായ ഒരാളെ അറസ്റ്റ് ചെയ്തതോടെയാണ് ക്ഷിതിജ് പ്രസാദിന്റെ പേര് പുറത്തുവരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ക്ഷിതിജുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും പ്രസാദ് ഇയാളിൽ നിന്ന് പലതവണ മയക്കുമരുന്ന് വാങ്ങിയിരുന്നതായുമാണ് അറസ്റ്റിലായ മയക്കുമരുന്ന് ഏജന്റ് അവകാശപ്പെടുന്നത്. ധർമ പ്രൊഡക്ഷൻസിലെ മറ്റൊരു ജീവനക്കാരനായ അനുഭവ് ചോപ്രയെയും എൻസിബി വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് വിവരം.

 ധർമയുടെ ഭാഗമല്ലെന്ന്

ധർമയുടെ ഭാഗമല്ലെന്ന്

അനുഭവ ചോപ്ര ധർമ പ്രൊഡക്ഷൻസിലെ ജീവനക്കാരനല്ലെന്നും 2011നും 2012നും ഇടയിൽ രണ്ട് മാസത്തേക്ക് ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് എത്തിയതെന്നുമാണ് കരൺ ജോഹർ പ്രസ്താവനയിൽ വ്യക്തമാക്കിയത്. 2013ൽ ഒരു ഷോർട്ട് ഫിലിമിന്റെ അസിസ്റ്റന്റ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടൊരിക്കലും ധർമ പ്രൊഡക്ഷൻസിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിമാർ കാണിച്ച പൊല്ലാപ്പുകൾ | Oneindia Malayalam
കൂടുതൽ പേരെ ചോദ്യം ചെയ്യും

കൂടുതൽ പേരെ ചോദ്യം ചെയ്യും

ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെയും ചോദ്യം ചെയ്യലിന്റെ ഭാഗമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിളിപ്പിച്ചിരുന്നു. ദീപിക പദുകോണിനെ നാല് മണിക്കൂറിലധികമാണ് ഇന്ന് ചോദ്യം ചെയ്തത്. കരിഷ്മ പ്രകാശിനെയും എൻസിബി കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. അവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

English summary
Drug case: NCB detains Dharma Productions executive producer Kshitij Prasad after Interrogation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X