• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മയക്കുമരുന്ന് കേസ്;സഞ്ജന ഗൽറാണി ഇസ്ലാം മതം സ്വീകരിച്ചു മാഹിറയായെന്ന്;കേസിൽ ലൗജിഹാദ് ആരോപിച്ച് ബിജെപി

ബെംഗളൂർ; ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മതം മാറി വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. 2018 ൽ തന്നെ സഞ്ജന ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ സർജനായ ഡോക്ടറെയാണ് വിവാഹം കഴിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

നടിയുടെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം നടിയുടെ മതംമാറ്റം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ കേസിലെ ലൗ ജിഹാദ് ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി.വിശദാംശങ്ങളിലേക്ക്

 റെയ്ഡും അറസ്റ്റും

റെയ്ഡും അറസ്റ്റും

ദക്ഷിണേന്ത്യൻ താരമായ സഞ്ജന ഗൽറാണി സപ്തംബർ എട്ടിനാണ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്. വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ്. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നടി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു നടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയും അറസ്റ്റ് ഉണ്ടായതും.

 വിവരം ലഭിച്ചത്

വിവരം ലഭിച്ചത്

ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായ രാഹുല്‍ ഷെട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിക്കെതിരേയും അന്വേഷണം. തുടർന്ന് ഇന്ദിരാ നഗറിലെ നടിയുടെ വീട്ടില്‍ പരിശോധന നടത്തി. പിന്നാലെയാണ് സിസിബി നടിയെ കസ്റ്റ‍ഡിയിലെടുത്ത്.

 വിവാഹം നടന്നുവെന്ന്

വിവാഹം നടന്നുവെന്ന്

നിലവിൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് താരം. അതിനിടെയാണ് സഞ്ജനയുടെ വിവാഹം നടന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ബെംഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയുമായി സഞ്ജനയടെ വിവാഹം കഴിഞ്ഞിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്.

 മതവും പേരും മാറി

മതവും പേരും മാറി

വിവാഹത്തിനായി നടി ഇസ്ലാം മതം സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് താരം മാഹിറ എന്ന പേരും സ്വീകരിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തേ തന്നെ സഞ്ജനയുടെ വിവാഹം അസീസ് പാഷയുമായി ഉറപ്പിച്ചതായി കുടുംബം വ്യക്തമാക്കിയിരു്ന്നുു. എന്നാൽ മതംമാറിയെന്നുള്ള വാർത്തകൾ സംബന്ധിച്ച് പ്രതികരിക്കാൻ കുടുംബം തയ്യാറായിട്ടില്ല.

 ബിജെപി ആരോപണം

ബിജെപി ആരോപണം

അതേസമയം കേസിൽ അറസ്റ്റിലായ നടിമാരുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് കോൺഗ്രസും ബിജെപിയും വാദപ്രതിവാദങ്ങൾ നടത്തുന്നതിനിടയിലാണ് സഞ്ജനയുടെ മതം മാറ്റം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. സഞ്ജന ഗൽറാണിക്ക് കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു ബിജെപി ആരോപണം.

 അന്വേഷിക്കണമെന്ന് ബിജെപി

അന്വേഷിക്കണമെന്ന് ബിജെപി

അതിനിടെ രാജ്യത്ത് ഉടനീളം റിപ്പോർട്ട് ചെയ്യുന്ന ലൗ ജിഹാദ് കേസുകൾക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി എംപി ശോഭാ കരന്തലജെ രംഗത്തെത്തി. ഇത് സംബന്ധിച്ചും ഏജൻസികൾ അന്വേഷണം നടത്തണമെന്നും ശോഭാ കരന്തരലജെ ആവശ്യപ്പെട്ടു.

cmsvideo
  മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിമാർ കാണിച്ച പൊല്ലാപ്പുകൾ | Oneindia Malayalam
   വെല്ലുവിളിച്ച് നടി

  വെല്ലുവിളിച്ച് നടി

  അതേസമയം കേസിൽ ജാമ്യം നൽകണമെന്ന നടി കോടതിയിൽ ആവശ്യപ്പെട്ടു. രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും നടി കോടതിയിൽ പറഞ്ഞു. ജയിലിൽനിന്നു വീഡിയോ കോൺഫറൻസിലൂടെയാണ് സഞ്ജന ഹാജരായത്.തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ തനിക്കായി തെരുവിലിറങ്ങുമെന്നും നടി വെല്ലുവിളിച്ചു.

  2000 രൂപ നോട്ടുകൾ കേന്ദ്രസർക്കാർ നിർത്തലാക്കും? ധനകാര്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

  '18 കാരിയായ കാമുകിയെ' കാണാൻ എത്തിയ യുവാവ് ഞെട്ടി;പറ്റിക്കപ്പെട്ടതോടെ കത്തിവീശി,യമണ്ടൻ പ്രേമകഥ ഇങ്ങനെ

  രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് വെങ്കയ്യ നായിഡു

  English summary
  Drug case; Sanjana Galrani converts to Islam and becomes Mahira; bjp alleges love jihad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X