കോവിഡ് വൈറസിൽ നിന്നും ബെസ്റ്റ് പ്രതിരോധം; മൂക്കിലൂടെ ബൂസ്റ്റർ ഡോസ്; പരീക്ഷണത്തിന് അനുമതി
കോവിഡ് വൈറസിൽ നിന്നും ബെസ്റ്റ് പ്രതിരോധം; മൂക്കിലൂടെ ബൂസ്റ്റർ ഡോസ്; പരീക്ഷണത്തിന് അനുമതി
ഡൽഹി: മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽക്കുന്നതിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി. രണ്ട് ഡോസും കോവാക്സിൻ സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താനാണ് അനുമതി.
വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനാണ് അനുമതി ലഭിച്ചത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിരിക്കുന്നത്. രാജ്യത്തെ ഒമ്പത് സ്ഥലങ്ങളിലാണ് പരീക്ഷണം നടത്തുക.
അതേസമയം, ഒരു ഇൻട്രാനാസൽ വാക്സിൻ ഒരു ബൂസ്റ്റർ എന്ന നിലയിൽ മാസ് വാക്സിനേഷൻ ഡ്രൈവുകളിൽ നൽകുന്നത് എളുപ്പമായിരിക്കും.

ഭാരത് ബയോടെക് വ്യക്തമാക്കുന്നത് പ്രകാരം, മൂക്കിലുടെ ഉപയോഗിക്കുന്ന വാക്സിനായ ബിബിവി 154, മൂക്കിലെ അണുബാധയുള്ള സ്ഥലത്തെ രോഗ പ്രതിരോധ പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ അണുബാധ തടയുന്നതിന് സഹായിക്കുന്നു. കോവിഡ് പകരുന്നതിന് ഇത് ഫല പ്രദമാണ്.അതേസമയം, മൂക്കിലൂടെ നൽകുന്ന വാക്സിൻ എത്ര എളുപ്പത്തിൽ നൽകാമെന്നും അതിന് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ ആവശ്യമില്ലെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം, മൂക്കിലൂടെയുളള വാക്സിന് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ് റെഗുലേറ്ററുടെ അനുമതി തേടിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാവാണ് അനുമതി തേടിയിരുന്നത്. എന്നാൽ, ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡും വിപണിയിൽ വിൽപ്പനയ്‌ക്ക് അനുമതി നൽകിയിരുന്നു. ഇന്നലെയാണ് അനുമതി നകിയത്.

അതിന് തൊട്ട് തൊട്ടു പിന്നാലെയാണ് പുതിയ അംഗീകാരം. എന്നിരുന്നാലും, ഉപാധികളോടെയാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ഡ്രഗ് റഗുലേറ്റർ (ഡി സി ജി ഐ)വാക്സിനുകൾക്ക് അനുമതി നൽകിയത്. അനുമതി പ്രകാരം, ഇനി മുതൽ പൊതു വിപണിയിൽ വാക്സിനുകൾ ലഭ്യമാകും. കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാൽ, ഈ വാക്സിനുകൾ നേരിട്ട് മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ സാധിക്കില്ല. പകരം ആശുപത്രികൾക്കും ക്ലിനിക്കുകളും വാക്സിൻ നേരിട്ട് വാങ്ങാൻ സാധിക്കും.

പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ്, 2019 പ്രകാരമാണ് വിപണി വില്‍പ്പനയ്ക്ക് കൊവിഡ് വാക്സിന് അംഗീകാരം നല്‍കിയത്.അതേസമയം, ആറു മാസം കൂടുമ്പോൾ വാക്സിൻ സംബന്ധിക്കുന്ന വിവരങ്ങൾ ഡി സി ജി ഐയെ അറിയിക്കണമെന്നും പ്രത്യേകം നിർദ്ദേശം ഉണ്ട്. ജനുവരി 19 ന് ചേർന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം നിലവിൽ വന്നിരുന്നത്.

നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ , കൊവിഡ് രോഗ ബാധയിൽ നിന്നും പ്രതിരോധിക്കുന്നതിനായി ഫലപ്രദമാണ്. ഇക്കാര്യം ആരോഗ്യ മന്ത്രാലയവും ശരിവെക്കുന്നു.അതേസമയം 2021 ജനുവരി 16 തീയതി മുതലാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യമായി വാക്സിൻ നൽകിയത് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമായിരുന്നു. എന്നാൽ, മാർച്ച് മാസം ആദ്യ ആഴ്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും വാക്സിൻ നൽകി തുടങ്ങി.

തൊട്ടു പിന്നാലെ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. എന്നാൽ, 2021 മെയ് 1 മുതൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇന്ത്യയിൽ വാക്സിൻ നൽകുവാൻ അനുമതി നൽകി. എന്നാൽ, കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ട് കുറച്ചു ആഴ്ചകൾ മാത്രമേ ആയുള്ളൂ. 2022 ജനുവരി 3 മുതലാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങിയത്. ഇതിലൂടെ മൂന്ന് മുതൽ 15 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകി തുടങ്ങി.
Recommended Video
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications