കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി കങ്കണയും മയക്ക് മരുന്ന് വിവാദത്തില്‍; അന്വേഷണത്തിന് ഉത്തരവ്, കുരുക്ക് മുറുക്കി അഭിമുഖം

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി കങ്കണ റണോട്ടിന് മയക്ക് മരുന്ന് ലോബിയുമായി ബന്ധമുണ്ടോ? ഇക്കാര്യം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കങ്കണയുടെ പഴയ കാമുകന്‍ ആധ്യായന്‍ സുമന്റെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് കങ്കണക്കെതിരായ അന്വേഷണത്തിന് കാരണം. പഴയ അഭിമുഖ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മയക്ക് മരുന്ന് ഉപയോഗിക്കാന്‍ കങ്കണ എന്നോട് ആവശ്യപ്പെട്ടുവെന്നാണ് സുമന്‍ അഭിമുഖത്തില്‍ പറയുന്നത്. കങ്കണയ്ക്ക് മയക്ക് മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടുവെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അിനല്‍ ദേശ്മുഖ് പറഞ്ഞു. സുമന്റെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കങ്കണക്കെതിരെ അന്വേഷണം വേണമെന്ന് ശിവസേനാ നേതാക്കളായ സുനില്‍ പ്രഭുവും പ്രതാപ് സര്‍നായികും ആവശ്യപ്പെട്ടിരുന്നു.

k

മുംബൈക്കെതിരെ കങ്കണ മോശം പദങ്ങള്‍ പ്രയോഗിച്ചതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ശിവസേനയുടെയും കണ്ണിലെ കരടായത്. അവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ട്. മാത്രമല്ല, മുംബൈയില്‍ കങ്കണക്ക് സുരക്ഷ ഒരുക്കുമെന്ന് ഹരിയാനയിലെ ബിജെപി സര്‍ക്കാരും അറിയിച്ചു. ഹരിയാന സ്വദേശിയാണ് കങ്കണ. ഇവരുടെ കുടുംബം സുരക്ഷ തേടി സമീപിച്ചുവെന്നാണ് ഹരിയാന സര്‍ക്കാര്‍ അറിയിച്ചത്.

നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍

തൊട്ടുപിന്നാലെ കങ്കണ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. തന്റെ ഓഫീസ് പൊളിച്ചു നീക്കുമെന്ന് മുംബൈ നഗരസഭ ഭീഷണി മുഴക്കിയെന്നാണ് വീഡിയോയില്‍ പറയുന്നത്. പിന്നീട് അവര്‍ ട്വിറ്ററില്‍ ഒരു കമന്റിട്ടു. ഓഫീസ് പൊളിക്കില്ലെന്നും പകരം നോട്ടീസ് നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും വിശീദകരിച്ചായിരുന്നു ട്വീറ്റ്.

Recommended Video

cmsvideo
സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam

തന്റെ വീഡിയോ പുറത്തുവന്നതോടെ നഗരസഭക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവെന്നും ഇതോടെയാണ് ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പടുത്തിയതെന്നും കങ്കണ പറയുന്നു. കങ്കണക്ക് പിന്തുണയുമായി ബിജെപി രംഗത്തുള്ളത് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സുശാന്ത് രജ്പുത് ദുരൂഹ മരണ കേസില്‍ തുടര്‍ച്ചയായി പ്രതികരിച്ച കങ്കണയുടെ നടപടി ഏറെ വിവാദമായിരുന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

English summary
Drug Deal: Maharashtra govt orders probe against Actress Kangana Ranaut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X