എന്റെ പിന്നാലെ ലഹരി മാഫിയ, ജീവന് ഭീഷണി, ഹണിപ്രീതിന്റെ പുതിയ അടവ്..?
ദില്ലി: തന്റെ പിന്നാലെ ലഹരി മാഫിയ ഉണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹരിയാന പോലീസിന്റെ പിടികിട്ടാപ്പുള്ളികളില്‍ ഒന്നാമത്തെയാളും ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഇപ്പോള്‍ ഒളിവിലുള്ള ഹണിപ്രീത് ദില്ലി ഹൈക്കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് തന്റെ ജീവന് ഭീഷണിയുള്ളതായി പരാമര്‍ശിച്ചിരിക്കുന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും ലഹരിമാഫിയ തന്റെ പിന്നാലെ കൂടിയിട്ടുണ്ട്. താന്‍ നിയമം അനുസരിക്കുന്ന സ്ത്രീ ആണെന്നും അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാന്‍ തയ്യാറാണെന്നും ഹണിപ്രീതിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യയാണ് കോടതിയിലെത്തി ജാമ്യാപേക്ഷ നല്‍കിയത്. ഹണിപ്രീത് തിങ്കളാഴ്ച ദില്ലിയില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദീപ് കുമാര്‍ പറഞ്ഞത്.
ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹണിപ്രീത് സിങ്ങ്. പ്രിയങ്ക തനേജ എന്നാണ് യഥാര്‍ത്ഥ പേര്.
ജാമ്യാപേക്ഷയില്‍ ഒപ്പിടാനാണ് ഹണിപ്രീത് സിങ്ങ് തിങ്കളാഴ്ച ദില്ലിയില്‍ എത്തിയതെന്നാണ് അഭിഭാഷകനായ പ്രദീപ് കുമാര്‍ ആര്യ പറഞ്ഞത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ദില്ലിയിലെ ലജ്പത് നഗറിലുള്ള തന്റെ ഓഫീസിലാണ് ഹണിപ്രീത് എത്തിയതെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി. ഹണിപ്രീതിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications