കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം 30 ശതമാനം വര്‍ദ്ധിച്ചതായി യു എന്‍ റിപ്പോര്‍ട്ട്; 35 ദശലക്ഷം ആളുകള്‍ ബുദ്ധിമുട്ടുന്നു, സമഗ്ര സർവ്വെ നടന്നത് ഇന്ത്യയിലും നൈജീരിയയിലും!!

Google Oneindia Malayalam News

വിയന്ന: മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2009ന് ശേഷം ഇന്ത്യയിലെ മയക്കുമരുന്ന് ഉപഭോഗം 30 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപഭോഗം മൂലം ലോകമെമ്പാടുമുള്ള 35 ദശലക്ഷം ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലും നൈജീരിയയിലുമാണ് ഇതുസംബന്ധിച്ച് സമഗ്രമായ സര്‍വേ നടത്തിയത്.

വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തല്‍ പുതിയ രോഗമാണെന്ന് മോദി; പ്രതിപക്ഷത്തിന് രൂക്ഷ വിമര്‍ശനം


ലഹരിവസ്തുക്കളുടെ ദുരുപയോഗം കാരണം നശിക്കുന്ന ആരോഗ്യവും ക്രിമിനല്‍ പ്രത്യാഘാതവും നേരിടാന്‍ കൂടുതല്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഈ വര്‍ഷത്തെ ലോക മയക്കുമരുന്ന് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ മയക്കുമരുന്ന് വെല്ലുവിളികളുടെ ആഗോള ചിത്രം നല്‍കുകയും കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു, ഇത് വിതരണത്തിന് സന്തുലിതവും സംയോജിതവുമായ ആരോഗ്യ, ക്രിമിനല്‍ നീതി പ്രതികരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് വിശാലമായ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത അടിവരയിടുന്നു', 'എക്‌സിക്യൂട്ടീവ് യുഎന്‍ ഡ്രഗ്‌സ് ആന്റ് ക്രൈം ഓഫീസ് (യുഎന്‍ഡിസി) ഡയറക്ടര്‍ പറഞ്ഞു.

UN logo

'' മെച്ചപ്പെട്ട ഗവേഷണങ്ങളും കൂടുതല്‍ കൃത്യമായ ഡാറ്റയും ഉപയോഗിച്ച്, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 10 രാജ്യങ്ങളിലുള്‍പ്പെടുന്ന ഇന്ത്യയിലും നൈജീരിയിയലുമാണ് പഠനം നടത്തിയത്. മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ഒപിയോയിഡ് ഉപയോക്താക്കളും മയക്കുമരുന്ന് ഉപയോഗ വൈകല്യമുള്ളവരുമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.'' ഫെഡോടോവ് കൂട്ടിച്ചേര്‍ത്തു.2018ല്‍ ഇന്ത്യയിലും 2017ല്‍ നൈജീരിയയിലുമാണ് സര്‍വേ നടത്തിയത്.

രാജ്യത്തൊട്ടാകെയുള്ള 5,00,000 ആളുകളിലായിരുന്നു ഇന്ത്യയിലെ സര്‍വേ. ആഗോളതലത്തില്‍ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് കൂടുതല്‍ കൃത്യമായ കണക്കുകള്‍ പഠനം സംഭാവന നല്‍കിയിട്ടുണ്ട്. ഏതെങ്കിലും മരുന്ന് ഉപയോഗിച്ച 271 ദശലക്ഷം ആളുകളില്‍ 35 ദശലക്ഷം പേര്‍ (ഏകദേശം 13 ശതമാനം) മയക്കുമരുന്ന് ഉപയോഗ സംബന്ധമായ അസുഖം ബാധിച്ചവരാണെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു.

മരണസംഖ്യയും വര്‍ദ്ധിച്ചു, 2017 ല്‍ 5,85,000 ആളുകള്‍ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചു. 2016 ല്‍ ഏകദേശം 188 ദശലക്ഷം ഉപയോക്താക്കളുള്ള ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മയക്കുമരുന്നായ കഞ്ചാവ് ഉപഭോഗം ഏഷ്യയിലും വടക്കന്‍, തെക്കേ അമേരിക്കയിലും വര്‍ദ്ധിച്ചു, അതേസമയം ഹെറോയിന്‍ പോലുള്ള മയക്കു മരുന്നുകളുടെ ഉപയോഗവും വര്‍ദ്ധിച്ചു. ഉപയോക്താക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനാല്‍ ആശങ്കാജനകമായ ഏറ്റവും വലിയ മയക്കു മരുന്നാണ് ഇവ.

തെക്കേ ഏഷ്യയില്‍ ഉല്‍പാദിപ്പിക്കുകയും പ്രധാനമായും ആഫ്രിക്കയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കടത്തുകയും ചെയ്യുന്ന വേദനസംഹാരിയായ ട്രമാഡോളിന്റെ വൈദ്യേതര ഉപയോഗത്തിലുണ്ടായ വര്‍ധനവും ആശങ്കാജനകമാണ്. മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രധാന ദോഷഫലങ്ങള്‍ മാനസികാരോഗ്യ തകരാറുകള്‍, എച്ച് ഐ വി അണുബാധ, ഹെപ്പറ്റൈറ്റിസ് സി, അമിത അളവിലുള്ള ഉപയോഗം എന്നിവയാണ്. ഇവയില്‍ പലതും അകാല മരണത്തിലേക്ക് നയിച്ചേക്കാം.

മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന് സൂചി പങ്കിടുന്നതിലൂടെ രോഗങ്ങളുടെ വ്യാപനമാണ് ഏറ്റവും അപകടകരമായ രീതിയായി കണക്കാക്കപ്പെടുന്നു. കിഴക്കന്‍, തെക്കുകിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും മയക്കുമരുന്ന് കുത്തിവയ്ക്കുന്ന 15-64 വയസ് പ്രായമുള്ളവരുടെ നിരക്ക് നാലിരട്ടിയാണ്. റിപ്പോര്‍ട്ട് പ്രകാരം, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരില്‍ 50 ശതമാനം പേരും ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിട്ടുണ്ട്.

മരണ നിരക്ക് കണക്കാക്കുമ്പോള്‍ 72 ശതമാനം പുരുഷന്മാരും മരിച്ചത് മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ ഫലമായാണ്. 2017ലെ മരണനിരക്കില്‍ അറുപത്തിയെട്ട് ശതമാനല്‍ അമിതമായി ഓപിയോഡ് കഴിച്ചത് മൂലമാണ്. ലോകത്തിലെ മിക്ക ഒപിയോയിഡുകളും അഫ്ഗാനിസ്ഥാനില്‍ (263,000 ഹെക്ടര്‍ പോപ്പി വിത്ത് ഉത്പാദനം) ഉത്പാദിപ്പിക്കപ്പെടുന്നു. രണ്ടാം സ്ഥാനത്ത് മ്യാന്‍മര്‍ (37,300 ഹെക്ടര്‍) ആണ്.

English summary
Drug use in India has risen 30% in the past 10 years: UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X