കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയ നടിയും മയക്കുമരുന്നില്‍ കുടുങ്ങുമോ? രാഗിണി ദ്വിവേദിയെ വിളിപ്പിച്ചു, സിനിമാ ലോകം ഞെട്ടലില്‍

Google Oneindia Malayalam News

ബെംഗളൂരു: മയക്ക് മരുന്ന് മാഫിയയുമായി സിനിമാ മേഖലയിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെ പോലീസ് ശക്തമായ നടപടിക്ക്. കന്നഡ നടി രാഗിണി ദ്വിവേദിയെയും സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യും.

ചില സംവിധായകര്‍ നേരത്തെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയിരുന്നു. തുടര്‍ന്നാണ് സിനിമാ മേഖലയിലേക്ക് കൂടുതല്‍ അന്വേഷണം തുടങ്ങിയത്. കേരളത്തിലും ഈ സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന വിവരം വന്നു കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

ചോദ്യം ചെയ്യുന്നതിന്റെ ലക്ഷ്യം

ചോദ്യം ചെയ്യുന്നതിന്റെ ലക്ഷ്യം

നടി രാഗിണി ദ്വിവേദിക്ക് നോട്ടീസ് നല്‍കിയ കാര്യം ബെംഗളൂരു ജോയന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ സ്ഥിരീകരിച്ചു. നടിയുടെ സുഹൃത്ത് രവി ശങ്കറിനെയും വിളിപ്പിച്ചു. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മയക്കുമരുന്ന് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നറിയുകയാണ് ലക്ഷ്യം.

പാര്‍ട്ടികളില്‍ പങ്കെടുത്തു

പാര്‍ട്ടികളില്‍ പങ്കെടുത്തു

മയക്ക് മരുന്ന് സംഘങ്ങള്‍ സംഘടിപ്പിച്ചുവെന്ന് കരുതുന്ന ചില പാര്‍ട്ടികളില്‍ നടിയുടെയും സുഹൃത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. ഒട്ടേറെ സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് തെളിയുന്നത്.

സംവിധായകന്റെ വെളിപ്പെടുത്തല്‍

സംവിധായകന്റെ വെളിപ്പെടുത്തല്‍

സിനിമാ മേഖലയിലെ പലര്‍ക്കും മയക്ക് മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പോലീസിനോടും പറഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
പോലീസ് പറഞ്ഞില്ല

പോലീസ് പറഞ്ഞില്ല

സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷും ഇന്ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുന്നുണ്ട്. അതേസമയം രാഗിണി ദ്വിവേദിക്ക് ഏത് നിലയിലുള്ള ബന്ധമാണ് മയക്ക് മരുന്ന് സംഘങ്ങളുമായുള്ളത് എന്ന് പോലീസ് പരസ്യമാക്കിയിട്ടില്ല. പോലീസിന് ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെയ്ഡ് തുടരുന്നു

റെയ്ഡ് തുടരുന്നു

അന്വേഷണ സംഘം പലയിടത്തായി റെയ്ഡ് നടത്തിവരികയാണ്. പൊതു-സ്വകാര്യ വാഹനങ്ങളും പരിശോധിച്ചു. ബെംഗളൂരുവിലേക്ക് മയക്ക് മരുന്ന് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്. അര്‍ധരാത്രിക്ക് ശേഷം ബെംഗളൂരിവിലെത്തുന്ന വാഹനങ്ങളിലാണ് മയക്ക് മരുന്ന് കൊണ്ടുവരുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

കേരളത്തിലേക്കും

കേരളത്തിലേക്കും

അതേസമയം, ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേര്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് സഹായം നല്‍കി എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സഹായം നല്‍കി എന്ന ആരോപണം ബിനീഷ് കോടിയേരി നിഷേധിച്ചു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേരളത്തിലേക്കും അന്വേഷണം വ്യാപിക്കുകയാണ്.

കുമാരസ്വാമി പറയുന്നത്

കുമാരസ്വാമി പറയുന്നത്

കര്‍ണാടകത്തില്‍ വന്‍ വിവാദമാണ് സെലിബ്രിറ്റികളുടെ മയക്ക് മരുന്ന് ഇടപാട്. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിച്ചത് മയക്ക് മരുന്ന് മാഫിയ ആണെന്നാണ് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണം. ബിജെപിയെ ലക്ഷ്യം വച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ട് വഴികളില്‍ അന്വേഷണം

രണ്ട് വഴികളില്‍ അന്വേഷണം

അനൂപ് മുഹമ്മദ്, മുന്‍ സീരിയല്‍ നടി അനിഖ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സിയും ബെംഗളൂരു പോലീസും രണ്ട് വഴികളില്‍ കേസ് അന്വേഷിക്കുന്നുണ്ട്. ഒന്നാം പ്രതി അനിഖയാണ്. രണ്ടാം പ്രതി അനൂപ് മുഹമ്മദും.

കണ്ണൂര്‍ സ്വദേശിക്ക് പങ്ക്

കണ്ണൂര്‍ സ്വദേശിക്ക് പങ്ക്

അനിഖയെ തനിക്ക് പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി ജിംറീന്‍ ആഷിയാണ് എന്നാണ് അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് നല്‍കിയ മൊഴി. കൂടുതല്‍ മലയാളികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ട് എന്നാണ് ഇതോടെ തെളിയുന്നത്. ജിംറിന്റെ ഫോട്ടോയും ഫോണ്‍ നമ്പറും അനൂപ് അന്വേഷണ സംഘത്തിന് കൈമാറി.

English summary
Drugs case: Kannada Actress Ragini Dwivedi and husband summoned for questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X