നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍; സിനിമാ ലോകം ഞെട്ടലില്‍
ബെംഗലൂരു: പ്രമുഖ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി അറസ്റ്റില്‍. ബെംഗളൂരു മയക്ക് മരുന്ന് കേസിലാണ് അറസ്റ്റ്. ഇവരുടെ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സഞ്ജനയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
Recommended Video
സിനിമാ മേഖലയില്‍ ഞെട്ടലുണ്ടാക്കുന്നതാണ് സഞ്ജനയുടെ അറസ്റ്റ്. കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് കേസില്‍ ബന്ധമുണ്ടെന്നാണ് ഇതോടെ തെളിയുന്നത്. പോലീസ് ചില നിര്‍ണായക നീക്കം നടത്തുന്നതായാണ് വിവരം. മലയാളികള്‍ക്ക് സുപരിചിതയാണ് സഞ്ജനയുടെ സഹോദരി നിക്കി ഗല്‍റാണിയെ. വിശദാംശങ്ങള്‍ ഇങ്ങനെ....

നാലര മണിക്കൂര്‍ പരിശോധന
ഇന്ദിര നഗറിലെ സഞ്ജനയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നാലര മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് അവരെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. രാവിലെ 6.30വാണ് റെയ്ഡ് തുടങ്ങിയത്. 11 മണി വരെ റെയ്ഡ് തുടര്‍ന്നു.

അരിച്ചുപെറുക്കി
സഞ്ജനയുടെ വീട് അന്വേഷണ സംഘം അരിച്ചുപെറുക്കി എന്നാണ് വിവരം. അടുക്കള, കിടപ്പറ, ബാല്‍ക്കണി, കാര്‍, രഹസ്യ അറകള്‍ എന്നിവയെല്ലാം പരിശോധിച്ചു. അതിനിടെ ശാന്തിനഗറിലെ വിരന്‍ ഖന്നയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. വ്യാപാരിയായ ഇയാള്‍ വലിയ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്.

കോടതിയുടെ അനുമതി
കന്നഡ സിനിമാ താരങ്ങള്‍, വ്യവസായികള്‍, വിഐപികള്‍ എന്നിവരെല്ലാം ഖന്നയുടെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. സഞ്ജനയുടെയും ഖന്നയുടെയും വീടുകള്‍ സെര്‍ച്ച് ചെയ്യാന്‍ പോലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. അനുമതി ലഭിച്ച ഉടനെയാണ് ഇന്ന് രാവിലെ റെയ്ഡ് നടത്തിയത്.

ഒരേ സമയം
വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ അഞ്ജുമല ടി നായക്, ഇന്‍സ്‌പെക്ടര്‍ പുനീത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് ഉദ്യോഗസ്ഥരാണ് സഞ്ജനയുടെ വീട്ടില്‍ പുലര്‍ച്ചെ റെയ്ഡിനെത്തിയത്. ഇതേ വേളയില്‍ തന്നെ ഖന്നയുടെ വീട്ടിലും റെയ്ഡ് തുടങ്ങിയിരുന്നു. ഖന്നയെ ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

സഞ്ജന കുടുങ്ങിയത് ഇങ്ങനെ
സഞ്ജനയുടെ അടുത്ത സുഹൃത്ത് രാഹുല്‍ തോന്‍ഷെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യവസായിയാണ് രാഹുല്‍. രാഹുല്‍ നിരപരാധിയാണെന്ന് സഞ്ജന മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞിരുന്നു. മയക്ക് മരുന്ന് സംഘങ്ങളുമായി രാഹുലിന് ബന്ധമുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നും സഞ്ജന പറഞ്ഞിരുന്നു.












Click it and Unblock the Notifications