Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്ക് മരുന്ന് കേസില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍; നിക്കി ഗല്‍റാണിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നു

ബെംഗളൂരു: മയക്ക് മരുന്ന് കേസില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ അറസ്റ്റിലാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം നടി രാഗിണി ദ്വിവേദി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സിനിമാ താരത്തെ ചോദ്യം ചെയ്യുകയാണ്. മലയാളികള്‍ക്ക് സുപരിചിതയായ നിക്കി ഗല്‍റാണിയുടെ സഹോദി സഞ്ജന ഗല്‍റാണിയെ ആണ് ചോദ്യം ചെയ്യുന്നത്.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഫോട്ടോകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

നിശാ പാര്‍ട്ടികളില്‍

നിശാ പാര്‍ട്ടികളില്‍

ലഹരി മരുന്ന് ഉപയോഗിച്ച നിശാ പാര്‍ട്ടികളില്‍ പങ്കെടുത്ത കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

നിര്‍ണായകമായ വിവരങ്ങള്‍

നിര്‍ണായകമായ വിവരങ്ങള്‍

ബെംഗളൂരു മയക്ക് മരുന്ന് കേസ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. ചില സംവിധായകര്‍ നേരത്തെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയിരുന്നു. തുടര്‍ന്നാണ് സിനിമാ മേഖലയിലേക്ക് കൂടുതല്‍ അന്വേഷണം തുടങ്ങിയത്.

രാഗിണി ദ്വിവേദി

രാഗിണി ദ്വിവേദി

മയക്ക് മരുന്ന് സംഘങ്ങള്‍ സംഘടിപ്പിച്ചുവെന്ന് കരുതുന്ന ചില പാര്‍ട്ടികളില്‍ രാഗിണി ദ്വിവേദിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ഒട്ടേറെ സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് തെളിയുന്നത്. സിനിമാ മേഖലയിലെ പലര്‍ക്കും മയക്ക് മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പോലീസിനോടും പറഞ്ഞിട്ടുണ്ട്.

ബിനീഷ് കോടിയേരിക്ക് പങ്കുണ്ടോ

ബിനീഷ് കോടിയേരിക്ക് പങ്കുണ്ടോ

അതേസമയം, ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേര്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് സഹായം നല്‍കി എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേരളത്തിലേക്കും അന്വേഷണം വ്യാപിക്കുകയാണ്.

പ്രതിയുടെ മൊഴി

പ്രതിയുടെ മൊഴി

അനൂപ് മുഹമ്മദ്, മുന്‍ സീരിയല്‍ നടി അനിഖ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി അനിഖയാണ്. രണ്ടാം പ്രതി അനൂപ് മുഹമ്മദും. അനിഖയെ തനിക്ക് പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി ജിംറീന്‍ ആഷിയാണ് എന്നാണ് അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് നല്‍കിയ മൊഴി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+