പോലീസ് പോസ്റ്റില്‍ മദ്യപാനം, കൂട്ടയടി
ചണ്ഡിഗഡ്: പോലീസ് പോസ്റ്റില്‍ ഇരുന്ന് പരസ്യമായി മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയില്‍ പരസ്പരം തല്ലുകൂടി. വ്യാഴാഴ്ച രാത്രിയാണ് പോലീസിന്റെ പേര് കളയുന്ന സംഭവം ഉണ്ടായത്. മദ്യപാനത്തിന് ഇടയില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് അടിപിടിയിലേക്കും ചീത്തവിളിയിലേക്കും നീണ്ടത്.
സെക്ഷന്‍ 26 ലെ പോലീസ് പോസ്റ്റിലായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ ഹിരാ സിംഗും മറ്റ് മൂന്ന് പോലീസുകാരുമാണ് പോലീസ് പോസ്റ്റിനകത്തിരുന്ന് മദ്യപിച്ചത്. പകല്‍ ഷിഫ്റ്റ് അവസാനിച്ചത് ആഘോഷിക്കുകയായിരുന്നത്രെ ഇവര്‍ മൂവരും.
നൈറ്റ് ഷിഫ്റ്റിനായി ഫൂല്‍ സിംഗ് എന്ന പോലീസുകാരന്‍ എത്തിയതോടെയാണ് വഴക്കിന് തുടക്കമായത്. രാത്രി ഡ്യൂട്ടിക്കെത്തിയ ഫൂല്‍ സിംഗ് കാണുന്നത് മദ്യപിച്ച അവശനിലയിലായ സഹപ്രവര്‍ത്തകരെയാണ്. ഇയാള്‍ ഇത് ചോദ്യം ചെയ്തു.

എന്നാല്‍ ഹെഡ് കോണ്‍സ്റ്റബിളായ ഹിരാ സിംഗിന് ഇതത്ര പിടിച്ചില്ല. ഹിരാ സിംഗ് ഫൂല്‍ സിംഗിനെ മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് പോസ്റ്റിന്റെ ഇന്‍ ചാര്‍ജ്ജായിരുന്ന ഹര്‍ജീത് സിംഗ് വഴക്കില്‍പ്പെട്ട സഹപ്രവര്‍ത്തകരെ പിടിച്ചുമാറ്റുന്നതിന് പകരം സംഭവസ്ഥലത്ത് നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
ഡെപ്യൂട്ടി സൂപ്രണ്ടായ വിജ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് കക്ഷികളോടും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ രണ്ട് കൂട്ടരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്. ഇരുവര്‍ക്കും എതിരം അച്ചടക്ക നടപടികളുണ്ടാകും എന്നാണ് അറിയുന്നത്.












Click it and Unblock the Notifications