മദ്യപിച്ചെത്തിയ പോലീസുകാരനെ തീവ്രവാദിയെന്ന് കരുതി വെടിവെച്ചു
ദില്ലി: മദ്യപിച്ചെത്തി ഓള്‍ ഇന്ത്യ റേഡിയോയുടെ ഓഫീസിലേക്ക് അതിക്രമിച്ച കയറാന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിളിനെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവെച്ചു. തിങ്കളാഴ്ച നോര്‍ത്ത് ദില്ലിയിലെ ഓള്‍ ഇന്ത്യ റേഡിയോ ഓഫീസിന് മുന്നിലായിരുന്നു സംഭവം. ദില്ലി പോലീസ് കോണ്‍സ്റ്റബിള്‍ അങ്കിത് കുമാര്‍ ആണ് വെടിയേറ്റയാളെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ് പറയുന്നത് ഇങ്ങനെയാണ്. പുലര്‍ച്ചെ ഓള്‍ ഇന്ത്യാ റേഡിയോയുടെ മുന്നില്‍ കാറിലെത്തിയയാള്‍ അടച്ചുപൂട്ടിയ ഗേറ്റിനുനേരെ കാര്‍ ഇടിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഗാര്‍ഡിനോട് ഉടന്‍ അത് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തീവ്രവാദി ആക്രമണം മണത്ത സെക്യൂരിറ്റി ഗാര്‍ഡ് കാര്‍ പിന്നിലേക്കെടുക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല.

കാര്‍ വീണ്ടും ഗേറ്റിലിടിക്കാന്‍ ശ്രമിച്ചതോടെ ഗാര്‍ഡ് വെടിവെക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് വെടിയേറ്റശേഷം കാറിലുണ്ടായിരുന്നു സുഹൃത്താണ് പോലീസ് കോണ്‍സ്റ്റബിളാണെന്ന് അറിയിച്ചത്. ഉടന്‍ അങ്കിത്തിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു നെഞ്ചില്‍ തറച്ചുകയറിയ ബുള്ളറ്റു നീക്കം ചെയ്ത അങ്കിത് ഇപ്പോള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഇയാള്‍ക്കെതിരെ തിമാര്‍പുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമിതമായി മദ്യപിച്ച് ലക്കുകെട്ടാണ് അങ്കിത് കാര്‍ ഓടിച്ചിരുന്നത്. സ്വന്തം വീട്ടുപടിക്കലാണ് കാര്‍ എത്തിയതെന്നു കരുതിയായിരുന്നു അക്രമം. ഇയാളുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.












Click it and Unblock the Notifications