കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മനുഷ്യ ബോംബെന്ന് കോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മനുഷ്യ ബോംബാണെന്ന് ദില്ലി കോടതി. മദ്യപിച്ച് വാഹനമോടിക്കുന്നത് ക്രൂരകൃത്യത്തിന് തുല്യമാണെന്നാണ് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. മദ്യപിച്ച് വാഹനമോടിച്ച ബദര്‍പൂര്‍ സ്വദേശി ജോഗി വര്‍ഗീസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ട്രാഫിക് നിയമം തെറ്റിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്ക് ആറ് ദിവസം തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ജോഗി വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി ഇയാളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ആറ് ദിവസം തടവ് കൂടാതെ 2000രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

drunk-and-drive

ജോഗി വര്‍ഗീസ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. ആല്‍ക്കഹോളിന്റെ അളവ് പരിധിയിലും കൂടിയിരുന്നുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. 42മടങ്ങ് ആല്‍ക്കഹോള്‍ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്.

മദ്യപിച്ച് ബൈക്ക് ഓടിച്ചു വന്ന ഇയാളെ പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കുന്നത് മനുഷ്യബോംബിന് സമാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജോഗി വര്‍ഗീസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേയ്ക്ക് കോടതി താല്‍ക്കാലികമായി റദ്ദാക്കി.

English summary
A drunken driver is just like a “live suicidal human bomb”, a Delhi court has observed while upholding a six-day jail sentence awarded to a man for the traffic offence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X