മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മനുഷ്യ ബോംബിന് തുല്യമെന്ന് ദില്ലി കോടതി
ദില്ലി: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മനുഷ്യ ബോബിന് തുല്യരാണെന്ന് ദില്ലി കോടതി നിരീക്ഷിച്ചു. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ പ്രതിയുടെ അപീല്‍ നിരസിക്കുന്നതിനിടയിലാണ് ഈ പരാമര്‍ശം നടത്തിയത്.
മദ്യപിച്ച് ടൂവീലര്‍ ഓടിച്ച പ്രതിയ്ക്ക് ആറ് ദിവസം തടവും 2000 രൂപയും കോടതി ശിക്ഷയായി വിധിച്ചു. അഡീഷണല്‍ സെഷന്‍ ജഡ്ജി ലോകേഷ് കുമാര്‍ ശര്‍മയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ അപീല്‍ സമര്‍പ്പിച്ചു എങ്കിലും പ്രതി യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ആറ് മാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കോടതി റദ്ദാക്കി. ഇനി പുതിയ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.












Click it and Unblock the Notifications