മകളുടെ മൃതശരീരം ബാഗിലാക്കി പുഴയിലെറിഞ്ഞു; പിതാവ് അറസ്റ്റില്‍
ഭോപ്പാല്‍: ആത്മഹത്യ ചെയ്ത മകളുടെ ശരീരം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ ശരീരം ബാഗിലാക്കി കല്ലുകള്‍ കെട്ടി ഇയാള്‍ നര്‍മ്മദ നദിയില്‍ എറിയുകയായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം.
മദ്യപിച്ചെത്തിയ പ്രതി അജയ് സിംഗ് ലോദി നിസാര പ്രശ്‌നത്തിന് ഭാര്യയെും മകളെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ താന്‍ കാരണമാണ് മരിച്ചതെന്ന് ആരും അറിയാതിരിക്കാന്‍ ജഡം ബാഗിലാക്കി നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.

ജഡം നദിയിലേക്ക് എറിഞ്ഞ ശേഷം മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് പ്രതിയുടെയും ബന്ധുക്കളുടെയും മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യം സംശയം ഉണ്ടാക്കി. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ അജയ് നടന്ന സംഭങ്ങളെല്ലാം തുറന്ന് പറഞ്ഞു. അതേസമയം കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.












Click it and Unblock the Notifications