കുഞ്ഞ് നിർത്താതെ കരഞ്ഞു.. മദ്യപിച്ചെത്തിയ അച്ഛൻ ഓടയിൽ എറിഞ്ഞ് കൊന്നു
ദില്ലി: ജാമിയ നഗറില്‍ മദ്യപാനിയായ അച്ഛന്‍ സ്വന്തം കുഞ്ഞിനോട് കാണിച്ച ക്രൂരത ഞെട്ടിക്കുന്നതാണ്. നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ ഓടയില്‍ എറിഞ്ഞ് കൊന്നു. റാഷിദ് ജമാല്‍ എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ കൊന്നത്. മദ്യപിച്ച് രാത്രി വീട്ടിലെത്തിയ റാഷിദ് ജമാല്‍ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് അസ്വസ്ഥനായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളും ഭാര്യയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. അതോടെ പ്രകോപിതനായ റാഷിദ് ജമാല്‍ കുഞ്ഞിനെ എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

ഭാര്യ ബഹളം വെച്ച് അയല്‍ക്കാരെ കൂട്ടി ഇയാളെ തിരഞ്ഞ് പോയെങ്കിലും റാഷിദ് കുഞ്ഞിനെ സമീപത്തുള്ള ഓടയില്‍ എറിഞ്ഞിരുന്നു. 56 മണിക്കൂറോളമെടുത്ത തെരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ഷുഭിതരായ നാട്ടുകാര്‍ റാഷിദിനെ മര്‍ദ്ദിച്ച് അവശനാക്കി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു.കുഞ്ഞിനെ തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും വളർത്താൻ താൽപര്യം ഇല്ലായിരുന്നുവെന്നും റാഷിദ് പറയുന്നു.












Click it and Unblock the Notifications