കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലഹരിയിൽ പെൺകുട്ടികൾ! നിയന്ത്രണം വിട്ട കാർ ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു...

നഗരത്തിലെ ബാറിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് പേരും മദ്യലഹരിയിലായിരുന്നു.

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: മദ്യപിച്ച വിദ്യാർത്ഥിനികൾ സഞ്ചരിച്ച കാർ പാഞ്ഞുകയറി ഫൂട്പാത്തിൽ കിടന്നുറങ്ങുകയായിരുന്ന മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടു. ഹൈദരാബാദ് ഡിഎഇ കോളനിയ്ക്ക് സമീപം ചെരുപ്പ് കുത്തിയായി ജോലി ചെയ്യുന്ന അശോക് എന്നയാളാണ് മരണപ്പെട്ടത്. അപകടത്തിൽ ഇയാളുടെ മൂത്ത മകൻ മഹേഷിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം അർദ്ധരാത്രി ഹൈദരാബാദ് ഡിഎഇ കോളനിക്ക് സമീപമാണ് അപകടമുണ്ടായത്.

ഹൈദരാബാദിലെ എൻജീനിയറിങ് വിദ്യാർത്ഥിനികളായ ഇഷന്യ പതിറെഡ്ഢി(20), ശ്രുജന കൗട്ട(19), അമൃത ഭാരതി(20), ഹരിക റെഡ്ഢി(19) എന്നിവരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇതിൽ ഇഷന്യയായിരുന്നു കാർ ഓടിച്ചിരുന്നത്. നഗരത്തിലെ ബാറിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് പേരും മദ്യലഹരിയിലായിരുന്നു.

നാല് പേർ...

നാല് പേർ...

എഎസ് റാവു നഗറിലെ ഒരു ബാറിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് വിദ്യാർത്ഥിനികൾ സഞ്ചരിച്ച കാറാണ് ഡിഎഇ കോളനിയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഹൈദരാബാദ് ശ്രീനിധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാം വർഷ ബിടെക്ക് വിദ്യാർത്ഥികളാണ് നാലു പേരും. ബാറിലെ ആഘോഷത്തിൽ പങ്കെടുത്ത നാലു പേരും അമിതമായി മദ്യപിച്ച ശേഷമാണ് ബാറിൽ നിന്ന് മടങ്ങിയത്.

 ഡിഎഇ കോളനിയ്ക്ക് സമീപം...

ഡിഎഇ കോളനിയ്ക്ക് സമീപം...

എഎസ് റാവു നഗറിലെ ബാറിൽ നിന്ന് താർണകയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡിഎഇ കോളനിയ്ക്ക് സമീപം വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കോഡ റാപ്പിഡ് കാർ അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് ഇഷ്യാനയായിരുന്നു വണ്ടിയോടിച്ചിരുന്നത്. ഡിഎഇ കോളനിയ്ക്ക് സമീപത്തെ വളവിൽ വച്ച് അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫൂട്ട്പാത്തിനോട് ചേർന്നുള്ള ചെരുപ്പുകുത്തിയുടെ കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ചെരുപ്പുകുത്തിയായ അശോകും മകൻ മഹേഷും ഈ സമയം കടയോട് ചേർന്ന് ഉറങ്ങുകയായിരുന്നു.

ആശുപത്രിയിലേക്ക്...

ആശുപത്രിയിലേക്ക്...

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശോകിനെയും മഹേഷിനെയും ഓടിക്കൂടിയ നാട്ടുകാരാണ് തകർന്നുതരിപ്പണമായ കടയിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് ഇരുവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപസമയത്തിന് ശേഷം അശോക് മരണപ്പെട്ടു. അതിനിടെ, അപകടം സംഭവിച്ചതിന് പിന്നാലെ കാറിലുണ്ടായിരുന്ന നാല് വിദ്യാർത്ഥിനികളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

മക്കൾ...

മക്കൾ...

അമിത വേഗതയിലെത്തിയ കാർ ഫൂട്പാത്തിന്റെ ബാരിക്കേഡുകൾ തകർത്താണ് കടയിലേക്ക് ഇടിച്ചുകയറിയത്. എന്നാൽ കാറിലെ എയർബാഗുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചതിനാൽ കാറിലെ യാത്രക്കാരായ നാല് പേർക്കും പരിക്കേറ്റില്ല. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വിദ്യാർത്ഥിനികൾ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. നാല് പേരും നഗരത്തിലെ സമ്പന്ന കുടുംബങ്ങളിൽപ്പെട്ടവരാണ്.

പറയുന്നത്...

പറയുന്നത്...

ഇഷ്യാനയുടെ അമ്മയുടെ പേരിലാണ് കാറിന്റെ രജിസ്ട്രേഷൻ. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന ഹരിക റെഡ്ഢി ഹൈദരാബാദ് പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകളാണ്. അതേസമയം, പിന്നീട് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇഷ്യാനയും മറ്റൊരു പെണ്‍കുട്ടിയും മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കാറിലുണ്ടായിരുന്ന ഹരിക റെഡ്ഢിയും ഭാരതിയും മാത്രമാണ് വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയത്. എന്നാൽ വൈദ്യപരിശോധനാ ഫലം സംശയിക്കണമെന്നും, പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

 നായയെ കണ്ടപ്പോൾ...

നായയെ കണ്ടപ്പോൾ...

കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിച്ചുവെന്നാണ് ഇഷ്യാന പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ ഐപിസി 304എ, 337 വകുപ്പുകൾ പ്രകാരം ഇഷ്യാനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇഷ്യാനയുടെ ഡ്രൈവിങ് ലൈസൻസും പോലീസ് പിടിച്ചെടുത്തു. നിയന്ത്രണം നഷ്ടമായപ്പോൾ പെൺകുട്ടി ആക്സിലേറ്ററിൽ കാൽ വച്ചതാണ് അപകടത്തിന് കാരണമായതെന്നും, വണ്ടിയോടിച്ചിരുന്ന പെൺകുട്ടി മദ്യപിച്ചിട്ടില്ലെന്നും കുഷൈഖുദ ഇൻസ്പെക്ടർ കെ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. ഇഷ്യാനയുടെ കാറിന് അമിത വേഗത്തിന്റെ പേരിൽ നേരത്തെ പിഴയൊടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

മാലാഖമാരുടെ പോരാട്ടം വിജയിച്ചു! നഴ്സുമാരുടെ മിനിമം ശമ്പളം ഇനി 20000 രൂപ...മാലാഖമാരുടെ പോരാട്ടം വിജയിച്ചു! നഴ്സുമാരുടെ മിനിമം ശമ്പളം ഇനി 20000 രൂപ...

പ്രശസ്ത ഗായിക വിയാം ദഹ്മാനി അന്തരിച്ചു; അന്ത്യം ദുബായിൽ അല്ലെന്ന് അധികൃതർ... 34-ാം വയസിൽ ഹൃദയാഘാതംപ്രശസ്ത ഗായിക വിയാം ദഹ്മാനി അന്തരിച്ചു; അന്ത്യം ദുബായിൽ അല്ലെന്ന് അധികൃതർ... 34-ാം വയസിൽ ഹൃദയാഘാതം

English summary
drunk girls car runs over cobbler in hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X