മദ്യപിച്ച് ഉന്മത്തനായി ഭാര്യയെ സുഹൃത്തുക്കള്‍ക്കൊപ്പം പൂട്ടിയിട്ടു; മുറിയില്‍ സംഭവിച്ചതിങ്ങനെ
കേസെടുത്ത പൊലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു
ബിജ്‌നോര്‍: ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. മദ്യപിച്ച് ബോധം പോയ ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയില്‍ അടച്ചിട്ടതിനെ തുടര്‍ന്നായിരുന്നു സംഭവം.
ക്രിസ്മസ് ദിനത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ഒരു ഗ്രാമത്തിലാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ്
ഭര്‍ത്താവ് നാല് സുഹൃത്തുക്കള്‍ക്കൊപ്പം മുറിയില്‍ അടച്ചിട്ടുവെന്നും കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഞായറാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലായിരുന്നു സംഭവം.

യുവതി
ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കൂട്ടമാനംഭംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. മദ്യലഹരിയില്‍ പീഡിപ്പിച്ചുവെന്നാണ് കരുതുന്നത്.

പ്രതികള്‍ക്ക് വേണ്ടി
യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം
മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യയെ പൂട്ടിയിട്ട കേസില്‍ ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കുമോ എന്ന വിവരം വ്യക്തമല്ല.












Click it and Unblock the Notifications