കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് പാമ്പായി പാമ്പിനെ തിന്ന ആള്‍ മരിച്ചു

Google Oneindia Malayalam News

റാഞ്ചി: മദ്യപിച്ച് ബോധം പോയവരെ പാമ്പ് എന്ന് വിളിക്കരുതെന്ന് കഴിഞ്ഞ ദിവസം പാമ്പുപിടുത്ത വീരനായ വാവ സുരേഷ് അഭ്യര്‍ഥിച്ചിരുന്നു. പാമ്പിനോട് സുരേഷിനുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അങ്ങനെ അഭ്യര്‍ഥിച്ചത്. ഇഴഞ്ഞ് നടക്കുന്നു എന്നതല്ലാതെ പാമ്പും മദ്യപിച്ച് പൂസായ ആളും തമ്മില്‍ മറ്റ് ബന്ധമൊന്നും ഇല്ലല്ലോ.

എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട് പാമ്പിനെ പിടിച്ച് കടിച്ചാലോ. സംഭവം സത്യമാണ്. കടിച്ചു, കടിച്ച ആള്‍ മരിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ സരൈകേല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. മദ്യലഹരിയില്‍ പാമ്പിന്റെ തല തിന്നുകയായിരുന്നു കൊങ്ക സന്തില്‍ ഈ 45 കാരന്‍. ശനിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ മദ്യപിച്ച് ബോധം പോയി പാമ്പിന്റെ തല തിന്നത്.

jharkhand

ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചുവരുന്ന വഴി സാമാന്യം നന്നായി മദ്യപിച്ചാണ് സന്തില്‍ വീട്ടിലെത്തിയത്. രാത്രി വീട്ടിനുള്ളില്‍ ഇഴഞ്ഞെത്തിയ പാമ്പിനെ സെന്തില്‍ വടി കൊണ്ട് അടിച്ചുകൊന്നു. കൊന്ന ശേഷം പാമ്പിന്റെ തല സെന്തില്‍ ചവച്ചുതിന്നുകയായിരുന്നു.

പിറ്റേന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചത്. സാദറിലെ ആശുപത്രിയിലാണ് ഇയാളെ കൊണ്ടുപോയത്. എന്നാല്‍ വിഷം ശരീരത്തിലാകമാനം പടര്‍ന്നതിനെത്തുടര്‍ന്ന് സന്തില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
Drunk man dies after eating snake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X