കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ചു ലക്കുകെട്ടു; ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി , പിന്നില്‍ അവിഹിത ബന്ധം!!!

ഭാര്യയുമായുണ്ടായ തര്‍ക്കത്തിന്റെ ദൃശ്യങ്ങളും ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

  • By Sandra
Google Oneindia Malayalam News

തെലങ്കാന: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. സേനാവധു രാജു എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ ക്യാമറയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുമായുണ്ടായ തര്‍ക്കത്തിന്റെ ദൃശ്യങ്ങളും ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ജനുവരി 15ന് തെലങ്കാനയില്‍ നല്‍കൊണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ഡലിലായിരുന്നു സംഭവം. എന്നാല്‍ ഇത് പുറത്തറിഞ്ഞത് ഇപ്പോഴാണ്.

സേനാവധു രാജു എന്നയാള്‍ ഭാര്യ മോട്ടിയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് മക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംഭവമെന്നും മകനാണ് ചുറ്റിക നല്‍കിയതെന്നും പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് മോട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

murder-crime

പത്ത് വര്‍ഷം മുമ്പ് ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. എന്നാല്‍ മദ്യപിച്ച് ബോധം പോയ താന്‍ ഭാര്യയെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയതായി രാജു പൊലീസിനോട് സമ്മതിച്ചു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവ സ്ഥലത്ത് വീട്ടിലുണ്ടായിരുന്ന മക്കളില്‍ നിന്ന് മൊഴിയെടുത്തിട്ടില്ല.

English summary
In a shocking incident, a husband killed his wife by hitting her on the head with a hammer in Telangana. The man identified as Senavadhu Raju recorded the entire "torture and killing" in his mobile camera.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X