ഭാര്യയുണ്ടാക്കിയ ഓംലെറ്റ് മകന്‍ കഴിച്ചു; ദേഷ്യം സഹിക്കാതെ യുവതിയെ മണ്ണെണയൊഴിച്ച് തീ കൊള്ളുത്തി
ഹൈദരാബാദ്: ദാമ്പത്യ ബന്ധത്തിലെ നിസാര പ്രശ്‌നങ്ങള്‍ കൊലപാതകത്തില്‍ എത്തുന്ന കാലമാണിത്. നരേഷ് എന്ന യുവാവ് ഭാര്യയെ മണ്ണെണയൊഴിച്ച് കത്തിച്ചതിന്റെ കാരണം കേട്ടാല്‍ ഞെട്ടും.
ഞായറാഴ്ച വൈകുംനേരം വീട്ടില്‍ എത്തിയ നരേഷ് ഭാര്യയോട് ഓംലെറ്റ് ഉണ്ടാകാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഓംലെറ്റ് ഉണ്ടാക്കി ഭര്‍ത്താവിന്റെ കട്ടിലിനരികില്‍ വെയ്‌ച്ചെങ്കിലും ഇയാള്‍ കഴിച്ചില്ല.

ഇവരുടെ ഇളയമകന്‍ സംഭവമറിയാതെ ഓംലെറ്റ് എടുത്ത് കഴിച്ചു. ഇതില്‍ പ്രകോപിതായ ഇയാള്‍ ഭാര്യയുടെ ശരീരത്തില്‍ മണ്ണെണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഉടന്‍ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ 70 ശതമാനം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊലപാതക കുറ്റത്തിന് ഇയാള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications