Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യക്കെതിരെയും ആരോപണം

ദില്ലി: മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ വിമാനത്തിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചതായി പരാതി. ദില്ലിയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എ എൽ 102 വിമാനത്തിലാണ് സംഭവമുണ്ടായത്.

യാത്രക്കാരിയുടെ മകൾ ഇന്ദ്രാണി ഘോഷ് ഇത് ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും , വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും എയർ ഇന്ത്യയേയും മെൻഷൻ ചെയ്തായിരുന്നു ഇന്ദ്രാണിയുടെ ട്വീറ്റ്.

flight

തന്റെ അമ്മ ഓഗസ്റ്റ് മൂപ്പതാം തീയതി എയർ ഇന്ത്യയിൽ തനിച്ച് യാത്ര ചെയ്തപ്പോൾ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഒരു യാത്രക്കാരൻ അമ്മയുടെ സീറ്റിന് മുമ്പിലെത്തി പരസ്യമായി സീറ്റിലേക്ക് മൂത്രമൊഴിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും ഇന്ദ്രാണി ട്വീറ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഉത്തരവിട്ടിട്ടുണ്ട്. അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കാൻ എയർ ഇന്ത്യ അധികൃതർ തയാറായില്ലെന്നും ഇന്ദ്രാണി ആരോപിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+