പ്രിന്‍സിപ്പാളിന് ഉറങ്ങാന്‍ പെണ്‍കുട്ടികളുടെ തലയിണ
ബാംഗ്ലൂര്‍: ഒരു അധ്യാപകന് എങ്ങനെയാകരുതെന്നതിന്റെ ഉദാഹരണവുമായി ബാംഗ്ലൂരില്‍ നിന്നൊരു വാര്‍ത്ത. രാത്രി കിടന്നുറങ്ങാന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ തലയിണ കടം വാങ്ങുന്ന സ്കൂള്‍ പ്രിന്‍സിപ്പാളാണ് പിടിയിലായിരിക്കുന്നത്.
കിട്ടൂര് റാണി ചെന്നമ്മ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പിന്സിപ്പാള് മല്ലികാര്‍ജ്ജുന്‍ സ്വാമിയാണ് പിടിയിലായത്. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഇടനാഴിയില്‍ മദ്യപിച്ച് നൃത്തം വച്ചതിനാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

കന്നട ടിവി ചാനലായ ടിവി 9 ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് അറസ്റ്റ്. അപ്പോഴാണ് അധ്യാപകന്റെ തലയിണ പ്രേമം സംബന്ധിച്ച വിവരങ്ങളും പുറത്തായത്. പ്രിന്‍സിപ്പാളും സഹായി കാര്‍ത്തിയും ആണ് ഹോസ്റ്റലില്‍ മദ്യപിച്ച് നൃത്തം വച്ചത്.
കഴിഞ്ഞ മെയ് മാസത്തില്‍ മാത്രമാണ് മല്ലികാര്‍ജ്ജുന്‍ സ്വാമി സ്കൂളില്‍ പ്രിന്‍സിപ്പാളായി ജോലിയില്‍ പ്രവേശിച്ചത്. അന്ന് മുതല്‍ രാത്രിയില്‍ പെണ്‍കുട്ടികളുടെ തലയിണ കടം വാങ്ങുന്നത് ഇയാള്‍ പതിവാക്കിയിരുന്നത്രെ. തലയിണ മാത്രമല്ല, പലപ്പോഴും കിടക്കവിരികളും കിടക്കയും എല്ലാം ഇയാള്‍ കടംവാങ്ങുമായിരുന്നത്രെ. കുട്ടികള്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.
ബാംഗ്ലൂര്‍ റൂറല്‍ എസ്പി രമേഷ് നാഥിന്റെ നേതൃത്വത്തിലാണ് അധ്യാപകനേയും സഹായിയേയും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications