മദ്യലഹരിയില്‍ യുവതി നഗ്നയായി, ട്രെയിന്‍ യാത്രക്കാര്‍ ഞെട്ടി!
മുംബൈ: യാത്രക്കാരിയായ യുവതി മദ്യലഹരിയില്‍ വസ്ത്രങ്ങള്‍ ഊരിയെറിയുന്നത് കണ്ട് സഹയാത്രികര്‍ ഞെട്ടി. വാണിജ്യ തലസ്ഥാനമായ മുംബൈയിലാണ് സംഭവം. ലോക്കല്‍ ട്രെയിനില്‍ കയറിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞ് യുവതി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ട്രെയിനിലെ മറ്റ് യാത്രക്കാര്‍ക്ക് നേരെ ബഹളം വെച്ച ഇവര്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തു.
ചൊവ്വാഴ്ച താനെയ്ക്ക് സമീപത്തുള്ള ഒരു സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താനെയില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. ലഗേജ് കംപാര്‍ട്ടുമെന്റിലാണ് ഇവര്‍ ആദ്യം കയറിയതത്രെ. ട്രെയിനിനുള്ളില്‍ ഇവര്‍ സൃഷ്ടിച്ച സീനുകള്‍ കാരണം വണ്ടി പതിനഞ്ച് മിനുട്ട് വൈകുകയും ചെയ്തു. റെയില്‍വേ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു.

യാത്രക്കാര്‍ തന്നെയാണ് റെയില്‍വേ പോലീസിനെ വിവരം അറിയിച്ചത്. മുലുന്ദ് സ്‌റ്റേഷനില്‍ വെച്ചാണ് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യാത്രക്കാര്‍ പലരും യുവതിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെങ്കിലും സഹായത്തിന് ആരും എത്തിയില്ല. ഒടുവില്‍ ഒരു ചെറുപ്പക്കാരന്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തി കാര്യം ധരിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications