മദ്യപിച്ചെത്തിയ യുവതി വനിതാ പോലീസിനെ തല്ലുന്ന ദൃശ്യങ്ങള്‍ വൈറലായി
ദില്ലി: അമിതമായി മദ്യപിച്ചെത്തിയ യുവതി പോലീസ് സ്‌റ്റേഷനില്‍ വെച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞദിവസം ദില്ലി വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍വെച്ചായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥരെ തല്ലിയ സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സ്ത്രീയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. സ്ത്രീ തന്റെ ഓട്ടോറിക്ഷാ ചാര്‍ജ് തരുന്നില്ലെന്നും ഓട്ടോയില്‍നിന്നും ഇറങ്ങുന്നില്ലെന്നും ഡ്രൈവര്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേതുടര്‍ന്ന് സ്റ്റേഷനിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ഇവരെയെ ഓട്ടോയില്‍ നിന്നും പുറത്തെത്തിച്ചപ്പോഴായിരുന്നു അടി നടന്നത്.

സ്ത്രീയെ ചോദ്യം ചെയ്യുന്നതിനിടയില്‍ അവര്‍ പൊടുന്നനെ അക്രമാസക്തയാകുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥയെ തല്ലുകയും കടിക്കുകയും ചെയ്തു. നേപ്പാള്‍ സ്വദേശിയായ റീന ആണ് ഇവരെന്ന് പോലീസ് പിന്നീട് അറിയിച്ചു. ദില്ലിയില്‍ വാടകയ്ക്ക് താമസിച്ചുവരിയായിരുന്നു.
റീനയെ പിന്നീട് ഡോക്ടറുടെ അടുത്തെത്തിച്ചു. പരിശോധനയില്‍ ഇവര്‍ അമിതമായി മദ്യപിച്ചെന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തത്. അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് പോലീസ്.












Click it and Unblock the Notifications