'മദ്യപാനികള്‍ മഹാപാപികള്‍' ; മദ്യദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് നിതീഷ് കുമാർ
പട്ന: ബിഹാറിൽ തുടർച്ചയായി ഉണ്ടാകുന്ന മദ്യദുരന്തങ്ങളിൽ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യപാനികള്‍ ഇന്ത്യൻ പൗരനല്ലെന്നും അവർ മഹാപാപികളാണെന്നും നിതീഷ് കുമാർ പ്രതികരിച്ചു. വിഷമദ്യം കുടിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധി പോലും മദ്യപാനത്തെ എതിർത്തിരുന്നുവെന്നും അദ്ദേഹത്തിന്റെ ആദർശങ്ങള്‍ക്ക് എതിരായി പ്രവർത്തിക്കുന്നവർ മഹാപാപിയും മഹായോഗിയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഭാഗത്തിൽപെടുന്നവരെ ഇന്ത്യക്കാരായി താൻ കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യപാനം ദോഷമാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ആളുകള്‍ ഇത് കുടിക്കുന്നത്. അതിനാൽ മദ്യപാനത്തെ തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങൾക്ക് സ്വയം ഉത്തരവാദികൾ ആണെന്നും സംസ്ഥാന സർക്കാർ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മദ്യനിരോധനം സംബന്ധിക്കുന്ന ബില്ലിന്റെ ഭേദഗതി കഴിഞ്ഞ ദിവസം ബിഹാർ അസംബ്ലിയിൽ പാസാക്കിയിരുന്നു. ഇതിനെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

ബീഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ്(ഭേദഗതി) ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചാൽ ആദ്യ തവണ കുറ്റം ചെയ്യുന്നവർക്ക് പിഴ ചുമത്തിയ ശേഷം ഡ്യൂട്ടി മജിസ്‌ട്രേറ്റിൽ നിന്ന് ജാമ്യം ലഭിക്കും. വ്യക്തി പിഴ അടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും.

2021 നവംബറിൽ ബിഹാറിൽ രണ്ടിടങ്ങളിൽ ഉണ്ടായ വ്യാജമദ്യ ദുരന്തത്തിൽ പത്തു പേർ മരിച്ചിരുന്നു. വെസ്‌റ്റ് ചമ്പാരൻ, ഗോപാൽഗഞ്‌ജ് എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. വെസ്‌റ്റ് ചമ്പാരനിൽ ആറുപേരും ഗോപാൽ ഗഞ്ജിൽ നാലുപേരുമാണ് ഇന്ന് മരിച്ചത്. മദ്യം കഴിച്ചവർക്ക് തലവേദന, ഛർദ്ദി, കാഴ്‌ചനഷ്‌ടമാകുന്ന പ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങളാണ് കാണിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
അതേ വർഷം ജൂലായ് മാസത്തിൽ വെസ്‌റ്റ് ചമ്പാരനിൽ ദുരന്തമുണ്ടായിരുന്നു. അന്ന് 16 പേരാണ് മരണമടഞ്ഞത്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമായ ബിഹാറിൽ വ്യാജമദ്യം സുലഭമാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
Recommended Video
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications