പോലീസുകാരന്‍ 'പാമ്പായി'... ചെളിയില്‍കിടന്ന് പരാക്രമം കാട്ടിയ വീഡിയോ വൈറല്‍ !!!!
ഉത്തര്‍ പ്രദേശ്: ഡ്യൂട്ടിസമയത്ത് രണ്ടെണ്ണം വീശുന്ന പോലീസുകാരൊക്കെയുണ്ട്. എന്നാല്‍ മദ്യപിച്ച് ലക്ക് കെട്ട് ചെളിയില്‍ കിടന്ന് ഉരുളുന്ന അവസ്ഥയായാലോ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പട്ടാപ്പകല്‍ നടുറോഡിലെ ചെളിയില്‍കിടന്ന് പോലീസുകാരന്‍ കാട്ടിയ അഭ്യാസങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്ത് വിട്ടത്.
മദ്യപിച്ച് ബോധം പോയ പോലീസുകാന്‍ റോഡിലെ ചളിയില്‍കിടന്ന് പാമ്പിനെപ്പോലെ പുളയുന്നതാണ് വീഡിയോ. റോഡിന് വീതി പോരെന്ന അവസ്ഥയിലായിരുന്നു പോലീസുകാരന്റെ പരാക്രമം. റാം കിഷോര്‍ എന്ന പോലീസുകാരനാണ് പട്ടാപ്പകല്‍ മദ്യപിച്ച് ലക്ക് കെട്ട് നാട്ടുകാരുടെ പരിഹാസത്തിരയായത്.

എഴുനേറ്റ് നില്‍കാന്‍പോലും ആകാതെ പോലീസുകാരന്‍ തറയില്‍ കിടക്കുകയായിരുന്നു. എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഇയാള്‍ റോഡിലെ ചെളിയിലേക്ക് വീഴുന്നതായി കാണാം. അവസാനം ഒരു ബൈക്കില്‍ പിടിച്ചാണ് എഴുനേറ്റത്.
നേരെ നില്‍ക്കാന്‍ പോലുമാവാത്ത ഇയാളെ നാട്ടുകാരിലൊരാള്‍ റിക്ഷയില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. എന്തായാലും ഡ്യൂട്ടി സമയത്ത് മദ്യപിച്ച് നടുറോഡില്‍ കിടന്നതിന് പോലീസുകാരനെതിരെ നടപടിയുണ്ടാകുമെന്നുറപ്പാണ്.
#WATCH #CaughOnCam Drunken policeman creates a scene in Kanpur (UP), refuses help offered by the public.https://t.co/1CGFgAZyTT
— ANI UP (@ANINewsUP) July 13, 2016












Click it and Unblock the Notifications