കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകയില്‍ ഇനി ലഹരിയില്ലാ നാളുകള്‍: തിരഞ്ഞെടുപ്പ് കുടിയന്മാരുടെ 'കുടി' മുട്ടിച്ചു!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മത്രം... വാശിയേറിയ മല്‍സരത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി കഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. പ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മണ്ഡലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശത്തിനിടയില്‍ അക്രമസംഭവങ്ങള്‍ തടയാന്‍ എല്ലായിടത്തും പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. വൈകിട്ട് ആറുമണിക്കും വാഹന പ്രചാരണവും റോഡ് ഷോയും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.

liquor-31-1

നഗരപരിധിയില്‍ മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും ഇന്ന് വൈകിട്ട് അഞ്ചോടെ അടയ്ച്ചു. വെള്ളിയാഴ്ചയും വോട്ടെടുപ്പ് ദിനമായ 12നും വോട്ടെണ്ണല്‍ ദിനമായ 15നും മദ്യവില്‍പന ഉണ്ടാവില്ല.രാഷ്ട്രിയ നിരുപകര്‍ തൂക്ക് സഭയാണ് പ്രവചിച്ചതെങ്കിലും പാര്‍ട്ടികളെല്ലാം വന്‍ പ്രതീകഷയിലാണ്. ആവേശവും വാശിയും നിറഞ്ഞൊരു തിരഞ്ഞെടുപ്പ് കാലത്തിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. മല്‍സരത്തിന്റെ അന്തിമവിജയെ ആര്‍ക്കെന്നും കന്നഡമണ്ണിന്റെ നായകന്‍ ആരെന്നും അറിയാന്‍ ഇനിയും ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.

English summary
dryday-in-karnatka regarding assmebly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X