കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വനിതാ എംഎല്‍എയുടെ ഓഫീസിനുള്ളില്‍ പെണ്‍വാണിഭം!പറഞ്ഞത് പോലീസ് സൂപ്രണ്ട്,ഒടുവില്‍ സംഭവിച്ചത്...

ഡിഎസ്പി അഞ്ജന്‍ ബോറയെയാണ് ആസാം സിഐഡി വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Google Oneindia Malayalam News

ദിസ്പൂര്‍: ബിജെപി വനിത എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപമാനകരമായ പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. ആസാം പോലീസ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റായ ഡിഎസ്പി അഞ്ജന്‍ ബോറയെയാണ് ആസാം സിഐഡി വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പാകിസ്ഥാനെയും ചൈനയെയും നേരിടാന്‍ ഇന്ത്യ?യുദ്ധത്തിന് തയ്യാറെടുക്കാന്‍ വ്യോമസേന മേധാവിയുടെ നിര്‍ദേശംപാകിസ്ഥാനെയും ചൈനയെയും നേരിടാന്‍ ഇന്ത്യ?യുദ്ധത്തിന് തയ്യാറെടുക്കാന്‍ വ്യോമസേന മേധാവിയുടെ നിര്‍ദേശം

പിടിച്ചെടുത്തത് നിരവധി കോണ്ടങ്ങളും മൊബൈല്‍ ഫോണുകളും; അകത്തായത് വന്‍ സെക്‌സ് റാക്കറ്റ്...പിടിച്ചെടുത്തത് നിരവധി കോണ്ടങ്ങളും മൊബൈല്‍ ഫോണുകളും; അകത്തായത് വന്‍ സെക്‌സ് റാക്കറ്റ്...

ബിജെപി സര്‍ക്കാരിലെ വനിത എംഎല്‍എയെ കുറിച്ചാണ് അഞ്ജന്‍ ബോറ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി വനിത എംഎല്‍എയുടെ സെക്രട്ടേറിയേറ്റിലെ ഓഫീസിനുള്ളില്‍ ശരീര വില്‍പ്പനയും പെണ്‍വാണിഭവുമാണ് നടക്കുന്നതെന്നായിരുന്നു ബോറയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ രണ്ട് വനിത എംഎല്‍എമാരുള്ള ബിജെപിയുടെ ഏത് എംഎല്‍എയെയാണ് ഉദ്ദേശിച്ചതെന്ന് പോസ്റ്റില്‍ വ്യക്തമായിരുന്നില്ല.

ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ കിടക്ക പങ്കിടുന്നതിന് നിരോധനം!പെണ്‍കുട്ടികള്‍ ഒരുമിച്ച് കിടന്നാല്‍...ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ കിടക്ക പങ്കിടുന്നതിന് നിരോധനം!പെണ്‍കുട്ടികള്‍ ഒരുമിച്ച് കിടന്നാല്‍...

ഡിഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

ഡിഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

ബിജെപി വനിത എംഎല്‍എയുടെ സെക്രട്ടേറിയേറ്റിലെ ഓഫീസിനുള്ളില്‍ ശരീര വില്‍പ്പനയും പെണ്‍വാണിഭവുമാണ് നടക്കുന്നതെന്നായിരുന്നു ഡിഎസ്പി അഞ്ജന്‍ ബോറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കുടുംബ പേര് സൂചിപ്പിച്ചു...

കുടുംബ പേര് സൂചിപ്പിച്ചു...

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എംഎല്‍എയുടെ പേര് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ എംഎല്‍എയുടെ കുടുംബ പേര് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

പരാതി നല്‍കി...

പരാതി നല്‍കി...

ബിജെപിക്ക് രണ്ട് വനിതാ എംഎല്‍എമാരാണുളളത്. ബോറയുടെ ഫേസ്ബുക്ക് വിവാദമായതോടെ അദ്ദേഹത്തിനെതിരെ ബിജെപി സംസ്ഥാന ഘടകമാണ് പോലീസില്‍ പരാതി നല്‍കിയത്.

ജാമ്യം ലഭിച്ചു...

ജാമ്യം ലഭിച്ചു...

ബിജെപിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് സിഐഡി വിഭാഗമാണ് ഡിഎസ്പി അഞ്ജന്‍ ബോറയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബോറയ്ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

ബാങ്ക് വിളിക്കെതിരെ...

ബാങ്ക് വിളിക്കെതിരെ...

ഡിഎസ്പി അഞ്ജന്‍ ബോറ മുന്‍പും പല വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി സമൂഹത്തിന് ശല്യമാണെന്ന് പറഞ്ഞ ബോറയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

English summary
DSP arrested after Facebook post alleged BJP woman MLA ran sex racket from office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X