കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎസ്പി ലാലുവിന്റെ കാല്‍ കഴുകി

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: ക്ഷേത്ര സന്ദര്‍ശനത്തിലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കാല്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കഴുകിക്കൊടുത്തി. ഝാര്‍ഖണ്ഡിലെ ചിന്നമസ്ത ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ് ഉന്നത പോലീസ് ഉദ്യോദസ്ഥന്‍ ലാലു പ്രസാദ് യാദവിന്റെ കാല്‍ കഴുകിയത്.

പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അശോക് കുമാറാണ് ഇപ്രകാരം പെരുമാറിയത്. കാലിത്തീറ്റ കുംഭകോണ കേസില്‍ അകത്തായ ലാലു പ്രസാദ് യാദവ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ്.

Lalu Prasad Yadav

ലാലു പ്രസാദ് ആവശ്യപ്പെട്ടപ്പോള്‍ കാല് കഴുകിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് തന്റെ പ്രവൃത്തിയെ ന്യയീകരിക്കുക കൂടി ചെയ്തു.

ലാലു പ്രസാദ് യാദവിന് കാല്‍ കഴുകാന്‍ വെള്ളം വേണ്ടിയുര്‌നു. ഞാന്‍ അപ്പോള്‍ അദ്ദേഹത്തിന്റെ കാലിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുത്തു- ഇത്രയേ സംഭവിച്ചുള്ളൂ എന്നാണ് ഡിഎസ്പി അശോക് കുമാര്‍ പറയുന്നത്.ലാലു പ്രസാദ് യാദവും താനും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവര്‍ ആണന്നും ചെറുപ്പം മുതലേ വളരെ അടുത്ത പരിചയക്കാരാണെന്നും അശോക് കുമാര്‍ പറയുന്നു.

ഡിഎസ്പി ലാലുവിന്‍റെ കാല്‍ കഴുകിക്കൊടുത്തപ്പോള്‍ മറ്റൊരു പോലീസുകാരന്‍റെ അവസ്ഥ അതിലും ദയനീയമായിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങും വരെ ലാലുവിന്‍റെ ചെരിപ്പും കയ്യില്‍ പിടിച്ചായിരുന്നു ഇയാളുടെ നില്‍പ്.

എത്ര പരിചയക്കാരാണെങ്കിലും സ്വന്തം യൂണിഫോമിന്റെ മാനം കാക്കാന്‍ അശോക് കുമാര്‍ ബാധ്യസ്ഥനായിരുന്നു എന്നാണ് പരക്കെയുള്ള വിമര്‍ശനം. ഉന്നത ഉദ്യോഗസ്ഥനായ അശോക് കുമാറിനെ പോലുള്ളവര്‍ ഇങ്ങനെ ചെയ്താല്‍ താഴെ കിടയിലുള്ള പോലീസുകാരുടെ അവസ്ഥ എന്താകും എന്നും ചോദ്യം ഉയരുന്നുണ്ട്.

ഡെയ്‌ലി ഭാസ്‌കര്‍ ആണ് ഈ വാര്‍ത്ത ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ടത്. സംഭവത്തില്‍ ലാലു പ്രസാദ് യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

<center><iframe width="100%" height="413" src="//www.youtube.com/embed/Yz40KuB6JxU" frameborder="0" allowfullscreen></iframe></center>

English summary
&#13; DSP cleans Lalu Prasad's feet; policeman in uniform guards his slippers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X