കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിങ് തീവ്രവാദിയെന്ന് മുദ്രകുത്തുന്ന ബുക്ക് ദില്ലി സര്‍വ്വകലാശാല നിരോധിച്ചു

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യ സമര പോരാളിയായ ഭഗത് സിങിനെ തീവ്രവാദിയായി മുദ്രകുത്തുന്ന ബിബിന്‍ ചന്ദ്രന്റെ പുസ്തകത്തിന് ദില്ലി സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തി. 1990ല്‍ പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഇംഗ്ലീഷ് പതിപ്പ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.

പ്രശസ്ത ചരിത്രകാരന്‍ ബിബിന്‍ ചന്ദ്ര രചിച്ച 'ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രം' എന്ന പുസ്തകത്തിന്റെ ഇരുപതാം അധ്യായത്തില്‍ ഭഗത് സിങ്, ചന്ദ്രശേകര്‍ ആസാദ്, സൂര്യ സെന്‍ തുടങ്ങിയവരെ വിപ്ലവകാരികളായ തീവ്രവാദികള്‍ എന്നാണ് ബിബിന്‍ ചന്ദ്ര വിശേഷിപ്പിച്ചത്.

Bhagat Singh

ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോണ്‍ സാന്റേഴ്‌സിനെ ഭഗത് സിങും കൂട്ടരും കൊന്ന ചിറ്റഗോംഗ് സംഭവം ഒരു തീവ്രവാദാക്രമണമെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നതായും പറയുന്നു. രണ്ട് പതിറ്റാണ്ടോളം കോളേജുകളില്‍ പഠിപ്പിച്ചിരുന്ന പുസ്തകമാണ് ഇപ്പോള്‍ പെട്ടെന്ന് നിരോധിക്കുന്നത്.

അപകീര്‍ത്തികരമായ വാക്കുകള്‍ പുസ്തകത്തിലുണ്ടെന്ന് കാണിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കള്‍ സാംസ്‌ക്കാരിക മന്ത്രി സ്മൃതി ഇറാനിക്ക് അപേക്ഷ നല്‍കിയിരുന്നു. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങളെ സംബന്ധിച്ച് സര്‍വ്വകലാശാല നിലപാടെടുക്കണമെന്ന് സ്മൃതി ഇറാനി നിര്‍ദേശിച്ചു.

English summary
DU stops sale, distribution of book referring to Bhagat Singh as terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X