കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21കാരി തൂങ്ങിമരിച്ചു; പിന്നില്‍ സ്വകാര്യവീഡിയോ പ്രചരിപ്പിച്ചത്!! കാമുകന്‍ കുടുങ്ങും

Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍വ്വകലശാല വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു. കാമുകന്‍ തസ്വകാര്യ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് 21കാരി ദില്ലിയിലെ രൂപ് നഗറിലുള്ള വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. തിങ്കളാഴ്ചയായിരുന്നു സംഭവം.

സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാമുകനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നേരത്തെ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിയ്ക്കുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

rape

മധ്യപ്രദേശ് സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം മകളുടെ വിദ്യാഭ്യാസത്തിനായി ദില്ലിയിലേയ്ക്ക് മാറിത്താമസിക്കുകയായിരുന്നുവെന്നും ഇരുവരും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നതായും പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനുള്ള ആവശ്യവുമായി യുവാവ് വീട്ടുകാരെ സമീപിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ലെന്നും തുടര്‍ന്ന് വീടുവിട്ടിറങ്ങി വരാന്‍ യുവാവ് നിര്‍ബന്ധിച്ചിരുന്നതായും, പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രക്ഷിതാക്കളെ വിട്ടുവരാന്‍ തയ്യാറായില്ലെങ്കില്‍ സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു.

English summary
A 21-year-old Delhi University student allegedly hanged herself at her residence in north Delhi's Roop Nagar over repeated threats by her lover to leak their personal videos on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X