കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാവോ ബന്ധം: കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം, കുരുക്കിയത് സിപിഎം മാവോയിസ്റ്റ്!!
ദില്ലി: ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് ജീവപര്യന്തം. നിരോധിത മാവോയിസ്റ്റ് സംഘടന സിപിഐ മാവോയിസ്റ്റിനെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാഡ്ചിറോളി സെഷന്‍സ് കോടതിയാണ് സായിബാബയ്ക്ക് ജീവപര്യന്തം വിധിച്ചത്.
2014ല്‍ ഗാഡ്ചിറോളി പോലീസാണ് ശാരീരികമായി വെല്ലുവിളി നേരിടുന്ന സായിബാബ സിപിഎം മാവോയിസ്റ്റിന്റെ അംഗമായിരുന്നു. സംഘടനയിലേയ്ക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ താത്വികമായ പിന്തുണനല്കിയിരുന്നുലവെന്നും കണ്ടെത്തിയിരുന്നു. സായിബാബ ഉള്‍പ്പെടെ ആറ് കുറ്റവാളികളാണ് കേസിലുള്ളത്. ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് ടിര്‍ക്കെ, മഹേഷ് ടിര്‍ക്കെ, പാണ്ഡു നരോട്ട് എന്നിവരാണ് കേസിലെ മറ്റ് കുറ്റവാളികള്‍.